Posted inലേറ്റസ്റ്റ്

നിയമസഭ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയുമായി എൽഡിഎഫ്

  നിയമസഭ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയുമായി എൽഡിഎഫ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒപ്പം നിൽക്കുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ 80 സീറ്റുകൾ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങൾ മറികടന്ന് 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ എക്സിറ്റ് പോളുകൾ പറഞ്ഞ 60ൽ നിന്ന് 70 കടക്കാനാകുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്. തുടർഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിപിഎം നേതാക്കൾ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ

കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ . പൊലീസും സർക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജൻ പറഞ്ഞു. ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുന്നു. […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തുവയസിന് താഴെയുള്ള നാലുകുട്ടികള്‍ ഉള്‍പ്പെടെ കടിയേറ്റ എട്ടുപേരെയും ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ, ഇ. അബ്ദു റസാഖ് എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു വയസുകാരി അഫ്‌സ, ഹംദാന്‍ , കെ. ഫാത്തിമ, സുബൈദ, മുജീബ് റഹ്‌മാന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡറുകൾക്ക് എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന വിധത്തിൽ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി. ചില ഉപയോക്താക്കൾ ഫാസ്റ്റാഗ് കൈയിൽ പിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ മാർഗനിർദ്ദേശം പാലിക്കാത്തപക്ഷം ഫാസ്റ്റാഗ് കരിമ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണമംഗലത്ത് രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. 17,  21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്‍റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി. ജില്ല വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെയും എന്‍ഡമോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാചകവാതകത്തിന് വില കൂട്ടിയതോടെ ഹോട്ടലുകളില്‍ പ്രതിസന്ധി

പാചകവാതകത്തിന് വിലകുറക്കാതെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന നിലപാടിൽ  ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണു  തീരുമാനം. 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ ആകാത്ത സാഹചര്യത്തില്‍ ആണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.വില കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് മെയ് ആറിന് ഹോട്ടല്‍ അടച്ചിട്ട് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എറണാകുളം ജില്ലയിൽ 43 കോടിയുടെ കൃഷിനാശമെന്ന് റിപ്പോർട്

പ്രതികൂല കാലാവസ്ഥ കാരണം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ 43.38 കോടി രൂപയുടെ കൃഷിനാശം. വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ശല്യം മൂലം നേരത്തേ തന്നെ ബുദ്ധിമുട്ടിലായിരുന്ന കർഷകരെ പ്രതികൂല കാലാവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും  ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ലെന്നും  വെള്ളാപ്പള്ളി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്നും, സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. മെയ് ആറ് വരെ തെരഞ്ഞെടുപ്പ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിന് എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. നിലവിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ എട്ടാമത്തെ പ്രാവശ്യമാണ്  നടപടി എടുക്കുന്നത്. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്​ ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11 നാണ്​ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.