വി ഡി സതീശനെ സച്ചിൻ പൈലറ്റ് അഭിനന്ദിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തെന്നും സച്ചിൻ പൈലറ്റ് അഭിനന്ദിച്ചുവെന്നും തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
വി ഡി സതീശനെ സച്ചിൻ പൈലറ്റ് അഭിനന്ദിച്ചെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു
