Posted inവിനോദം

മോട്ടോര്‍സ്‌പോര്‍ട്‌സ് യാത്രയുമായി അജിത്തിന്റെ പുതിയ ചിത്രം

അജിത്തിന്റെ പുതിയ ചിത്രമായ ‘ഗ്ലാഡിയേറ്റേഴ്‌സിന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. ‘ഗ്ലാഡിയേറ്റേഴ്സ് – ഇന്‍ പര്‍സ്യൂട്ട് ഓഫ് ചലഞ്ചസ്’ എന്നാണ് ചിത്രത്തിന്റെ പേര്. അജിത് കുമാറിന്റെ മോട്ടോര്‍സ്‌പോര്‍ട്‌സ് യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റേസിങ്ങിനോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് കുമാര്‍ സ്‌പോര്‍ട്‌സ് സര്‍വീസസ് എല്‍എല്‍സിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏകദേശം 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിതെന്നാണ് […]

Posted inഓട്ടോമോട്ടീവ്

റോര്‍ ഇവോ പുറത്തിറക്കി ഒബെന്‍ ഇലക്ട്രിക്

പുതിയ ഇലക്ട്രിക് ബൈക്ക് റോര്‍ ഇവോ പുറത്തിറക്കി ഒബെന്‍ ഇലക്ട്രിക്. 99,999 രൂപയാണ് പ്രാരംഭ വില. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കാണ് പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. അതിനു ശേഷം 1.25 ലക്ഷം രൂപയായിരിക്കും വില. ബുക്കിങ് ആരംഭിച്ചു. നിലവിലുള്ള എആര്‍എക്‌സ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മോട്ടോര്‍, ബാറ്ററി, ഡ്രൈവ്ട്രെയിന്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒബെന്‍ തന്നെ വികസിപ്പിച്ച ഐപിഎംഎസ്എം 9 കിലോവാട്ട് മോട്ടറാണ് റോര്‍ ഇവോയില്‍. 3.4 കിലോവാട്ട് എല്‍എഫ്പി ബാറ്ററിയും ഉപയോഗിക്കുന്നു. ഐപി67 സര്‍ട്ടിഫിക്കേഷനുള്ള […]

Posted inപുസ്തകങ്ങൾ

കാലം ലോകം കലഹം

കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങള്‍. നമുക്കു ചുറ്റുമുള്ള ലോകത്തില്‍ പല കാലങ്ങളിലായി നടന്ന പ്രശ്‌നങ്ങളോട് അതത് കാലങ്ങളില്‍ നടത്തിയ സൗമ്യമായ കലഹങ്ങളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ അവയോട് ഒരു എഴുത്തുകാരന്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകര്‍ന്നുപോയ പ്രതീക്ഷകളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യപത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം. ‘കാലം ലോകം കലഹം’. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

അമിതമായി കോട്ടുവായ ഉണ്ടാകുന്നതിന് കാരണം

ഒരു വ്യക്തി ഒരു ദിവസം ആറ് മുതല്‍ 32 തവണ വരെ കോട്ടുവായ ഇടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കോട്ടുവായ ഇടുന്നത് ശുഭസൂചകമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാകാം. തെര്‍മോറെഗുലേഷന്‍ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവായ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകളെ തുടര്‍ന്ന് പകല്‍സമയത്ത് ഉറക്കം അനുഭവപ്പെടാം, ഇത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎കേരളത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു. ‎ ‎വോട്ടെണ്ണൽ പുരോഗമിക്കുന്നതിനൂടെ 103 സീറ്റിൽ യു ഡി എഫും, 35 സീറ്റിൽ എൽ ഡി എഫും, 2 സീറ്റിൽ എൻ ഡി എയും മുന്നേറുന്നു.കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആദ്യമായി പിണറായി വിജയന് ലീഡ്

കണ്ണൂർ ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നും,  പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.  പിണറായി വിജയൻ മത്സരിക്കുന്ന  ധർമടം മണ്ഡലത്തിൽ അഞ്ചാം റൗണ്ടിലടക്കം പിന്നാക്കം നിൽക്കുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധർമ്മടത്ത് അഞ്ചുറൗണ്ടുകൾ പിന്നിട്ടിട്ടും പിണറായി പിന്നിൽ

കണ്ണൂർ ധർമ്മടം മണ്ഡലത്തിൽ ആദ്യ അഞ്ചുറൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദാണ് മുന്നിൽ. സിപിഎമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യുഡിഎഫിന് കഴിഞ്ഞു. ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൾ റഷീദ് ലീഡെടുത്തു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഇരുപതിനായിരം കടന്ന് ലീഡ്

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 21691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലേക്ക് എത്തിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധ തരംഗം. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് തുടക്കത്തിൽ കാണുന്നത്. ധർമ്മടം മണ്ഡലത്തിൽ നാലാം റൗണ്ട് വോട്ടെണ്ണിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ പിന്നിൽ. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്‌ മത്സരിക്കുന്ന തമിഴ്‌ സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയാണ് ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പിന്നിൽ. […]