ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തേവര്‍’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൊള്ളാച്ചിയില്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും. ധ്യാനിനൊപ്പം ഡോ റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, മേജര്‍ രവി, ദേവന്‍, ഷാജു ശ്രീ ധര്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു.
