Posted inബിസിനസ്സ്

രാജസ്ഥാന്‍ റോയല്‍സ് ഏറ്റെടുത്ത് മിത്തല്‍ കുടുംബം

  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസികളിലൊന്നായ രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമകള്‍. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലും അദ്ദേഹത്തിന്റെ മകന്‍ ആദിത്യ മിത്തലും ചേര്‍ന്ന് അദാര്‍ പൂനവാലയുമായി കൈകോര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കാന്‍ അന്തിമ കരാറിലെത്തി. 1.65 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 15,650 കോടി രൂപ) മനോജ് ബദാലെയും കൂട്ടാളികളും ടീമിനെ കൈമാറുന്നത്. ടീമിന്റെ 75 ശതമാനം ഓഹരികള്‍ മിത്തല്‍ കുടുംബം കൈവശം വെക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആയ അദാര്‍ […]

Posted inടെക്നോളജി

എക്‌സ് ചാറ്റ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്

വാട്‌സാപ്പിനും ടെലഗ്രാമിനും ബദലായി എക്‌സ് ചാറ്റ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്. നിലവില്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. എന്‍ഡ്-ടു-എന്‍ഡ് -എന്‍ക്രിപ്ഷനിലൂടെ സന്ദേശങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. പരസ്യങ്ങളുമില്ല. സ്വകാര്യത ട്രാക്ക് ചെയ്യാന്‍ കഴിയില്ല. നിലവിലുള്ള എക്‌സ്(പഴയ ട്വിറ്റര്‍) അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാം. ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിലുണ്ട്. വാട്സാപ്പിന്റെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എക്സ് ചാറ്റിന്റെ വരവ്. […]

Posted inവിനോദം

അലക്‌സ് പോളിന്റെ മകള്‍ സംവിധാന രംഗത്തേക്ക്

സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ മകള്‍ അശ്വതി അലക്‌സ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ‘ലൗ ആന്‍ഡ് യു’. അശ്വതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. പുതുമുഖങ്ങളായ ജോണ്‍ ജോയ്, അനന്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആര്‍ച്ച, അയന ആന്റണി, ജിജോ ജോര്‍ജ്ജ്, ശിവാഞ്ജന, സുമേഷ് ഭാസ്‌കര്‍, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്‌സ് പോള്‍ ക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിര്‍വ്വഹിക്കുന്നു. […]

Posted inവിനോദം

‘മോഹിനിയാട്ടം’ നെറ്റ്ഫ്‌ലിക്‌സിലൂടെ മെയ് 8 മുതല്‍

സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ മെയ് 8 ന് സ്ട്രീമിംഗ് ആരംഭിക്കും. ഭരതനാട്യം കോമഡി ഡ്രാമ ചിത്രമായിരുന്നുവെങ്കില്‍ സീക്വല്‍ ആയ മോഹിനിയാട്ടം ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. സൈജു കുറുപ്പ്, […]

Posted inഓട്ടോമോട്ടീവ്

144 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്ത് ടാറ്റ മോട്ടോഴ്സ്

2026 സാമ്പത്തിക വര്‍ഷത്തില്‍ 144 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്ത് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ അപേക്ഷകളാണിത്. ഭാവി സാങ്കേതികവിദ്യകള്‍, വാഹന സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുക, വാഹനത്തിനുള്ള ചിലവ് കുറക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അപേക്ഷകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. വൈദ്യുത വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യയിലൂന്നിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു പല പകര്‍പ്പവകാശ അപേക്ഷകളും. […]

Posted inപുസ്തകങ്ങൾ

ഒളിക്കളി

  രാത്രിയുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അവയെ തന്റേതായ ഇഷ്ടങ്ങള്‍ക്കും ആഗ്രഹസഫലീകരണത്തിനും ഉപയോഗിക്കാനാവുന്ന മനുഷ്യരെ താന്തോന്നികള്‍ എന്നാവാം സമൂഹം വിലയിരുത്തുക. അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ എന്നുമാവാം. അങ്ങനെ സമൂഹത്തിന്റെ നന്മയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും പക്ഷേ, വളരെ വ്യത്യസ്തമായി ജീവിക്കുന്നവരുമായ കുറെ മനുഷ്യരെയാണ് ‘ഒളിക്കളി’ എന്ന പുതിയ സമാഹാരത്തിലൂടെ അനില്‍ ദേവസ്സി പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ എന്നത് വളരെ സുന്ദരമായൊരുപദമായിരുന്നു എന്ന പൊതുപറച്ചിലൊക്കെ വെറും പൊള്ളയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നവരാണ് ഈ കഥാലോകത്ത് നാം കണ്ടുമുട്ടുന്നവരൊക്കെ. ‘ഒളിക്കളി’. അനില്‍ ദേവസ്സി. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

21 ദിവസം ഭക്ഷണത്തില്‍ നിന്ന് ചുവന്ന മുളക് ഒഴിവാക്കാം

ചുവന്ന മുളക് ഭക്ഷണത്തില്‍ അമിതമായി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കാന്‍സര്‍ ഹീലര്‍ സെന്റര്‍ എംഡിയായ ഡോ. തരംഗ് കൃഷ്ണ. വെറും 21 ദിവസം ഭക്ഷണത്തില്‍ നിന്ന് ചുവന്ന മുളക് ഒഴിവാക്കുന്നത് ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരും. മുളകിലെ ‘കാപ്സൈസിന്‍’ എന്ന ഘടകമാണ് അവയ്ക്ക് എരിവ് നല്‍കുന്നത്. ഇതിന് ചില ഗുണങ്ങളുണ്ടെങ്കിലും, സെന്‍സിറ്റീവായ ആളുകളില്‍ വയറിലെയും കുടലിലെയും ആവരണങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് കാരണമാകും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. ദഹനവ്യവസ്ഥയ്ക്ക് സ്വയം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊട്ടാരക്കരയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കെഎൻ ബാലഗോപാലിന് വിജയം

കൊട്ടാരക്കരയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ വി മുരളീധരന് വിജയം

കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനെതിരെ 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. അവസാനഘട്ടം വരെയും മുന്നിൽ നിന്ന കടകംപള്ളിയെ പിന്നിലാക്കി മുരളീധരന്റെ ലീഡ് ഉയരുകയായിരുന്നു. കടകംപള്ളി 44164 വോട്ട് നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥി അഡ്വ. ശരത്ചന്ദ്ര പ്രസാദ് 34204 വോട്ടും നേടി.