Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 4, തിങ്കള്‍

  യുഡിഎഫ് തൂത്തുവാരി. 140 അംഗ നിയമസഭയില്‍ 104 സീറ്റുകളില്‍ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് 34 സീറ്റുകളിലും എന്‍ഡിഎ രണ്ടിടത്തും മുന്നേറുന്നു. ഇടതു കോട്ടകള്‍ പൊളിച്ചടക്കിയാണ് യുഡിഎഫിന്റെ തേരോട്ടം. യുഡിഎഫ് ലീഡുനില: കോണ്‍ഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോണ്‍ഗ്രസ്- 7, ആര്‍എസ്പി- 3, സ്വതന്ത്രര്‍- 3, സിഎംപി- 1, ആര്‍എംപി- 1, കേരള കോണ്‍ഗ്രസ് ജെ- 1, കെഡിപി- 1. എല്‍ഡിഎഫ് ലീഡുനില: സിപിഎം- 25, സിപിഐ- 8, ആര്‍ജെഡി- 1. 13 മന്ത്രിമാര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെറ്റുകൾ കണ്ടെത്തി തിരുത്തുമെന്ന് റോഷി അഗസ്റ്റിൻ

എവിടെ തെറ്റുപറ്റിയെന്ന് കണ്ടെത്തി തിരുത്തുമെന്നും തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകുമെന്നും ഇടുക്കി എൽ ഡി എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ. അത് ജനാധിപത്യ മര്യാദയാണ് ജനങ്ങളുടെ തീരുമാനത്തെ മറികടക്കുക പ്രയാസമാണെന്നും റോഷി പറഞ്ഞു.  ഭരണ വിരുദ്ധ വികാരം ഉണ്ടായതായി തോന്നുന്നില്ല. മുന്നണിയിൽ പഠനം അനിവാര്യമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജീവ് ചന്ദ്രശേഖറിന് ജയം

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. നേമം നിയോജക മണ്ഡലത്തിൽ നിന്നും 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ വി. ശിവൻകുട്ടിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും കളത്തിലിറങ്ങിയപ്പോള്‍ ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയെന്ന് രമേശ് ചെന്നിത്തല

മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചതെന്നും 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസും ലീഗും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

യുഡിഎഫിന്റെ ടീം വർക്കിന്റെ വിജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ ജനങ്ങൾ സമ്മാനിച്ച വിജയമാണിതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബാക്കി ഭാവി കാര്യങ്ങൾ ഐക്യ ജനാതിപത്യ മുന്നണിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ തൊപ്പിയിലെ പൊൻതൂവലാണ് തവനൂരിലെ വിജയമെന്നും സാദിക്കലി തങ്ങൾ പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യു ഡി എഫിന് ചരിത്ര വിജയം

വട്ടിയൂർകാവിൽ കെ മുരളീധരന് വിജയം. കൽപ്പറ്റ നയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണൻറെ വിജയം 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നേടിയാണ്.  നിലമ്പൂർ നിയോജക മണ്ഡലത്തിൽ 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന്  വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടി ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി

കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം മത്സരിച്ച 12 സീറ്റുകളിലും പിന്നിലാണ്. പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. സംസ്ഥാനത്തുടനീളം ഭരണവിരുദ്ധ വികാരം ശക്തമാകുകയും യു.ഡി.എഫ് തരംഗം പ്രകടമാവുകയും ചെയ്തതോടെ അതിന്റെ ഏറ്റവും വലിയ ഇരയായി കേരള കോൺഗ്രസ് (എം).

Posted inബിസിനസ്സ്

ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ്

  ഏപ്രില്‍ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ്. 2.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനമാണ് വര്‍ധന. 2025 ഏപ്രിലില്‍ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. ഏപ്രിലിലെ റെക്കോഡ് നേട്ടത്തിന് പിന്നില്‍ ഇറക്കുമതി വരുമാനത്തിന് നിര്‍ണായക പങ്കുണ്ട്. മൊത്തം ഇറക്കുമതി വരുമാനം 57,580 കോടി രൂപ. വളര്‍ച്ചാനിരക്ക് 25.8 ശതമാനം. മൊത്തം ആഭ്യന്തര വരുമാനം 1,85,000 കോടി […]

Posted inടെക്നോളജി

എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ

എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ. മൊബൈല്‍ ഫോണില്‍ വാണിങ് ടോണും ‘അങ്ങേയറ്റം ഗൗരവതരമായ മുന്നറിയിപ്പ്’ എന്ന സന്ദേശം എത്തി. എമര്‍ജന്‍സി ദുരന്തങ്ങള്‍ ഉണ്ടാകുകയോ അടിയന്തര സാഹചര്യം നേരിടുകയോ ചെയ്യുന്ന സമയത്ത് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യ തയ്യാറാക്കിയ സംവിധാനമാണിത്. പല ഫോണുകളിലും അലാറം മുഴങ്ങുകയും ഫോണ്‍ സൈലന്റ് മോഡില്‍ ആയിരുന്നിട്ടും സ്‌ക്രീനില്‍ സന്ദേശം വ്യക്തമായി കാണുകയും ചെയ്തു. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റുകള്‍, മിന്നല്‍, ഗ്യാസ് ചോര്‍ച്ച, മറ്റ് അപകടങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത് വളരെ […]

Posted inവിനോദം

പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’ ടീസര്‍

പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ ടീസര്‍ പുറത്ത്. സൂപ്പര്‍ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്. ഹക്കീം ഷാജഹാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ട്രെന്‍ഡ് സ്റ്റെര്‍ ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആഗോള റിലീസായി ഐ നോബഡി പ്രദര്‍ശനത്തിനെത്തും. സോഷ്യോ- പൊളിറ്റിക്കല്‍, ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇ4 […]