സജില്‍ മമ്പാട് സംവിധാനം ചെയ്ത ചിത്രം ‘ഡര്‍ബി’ ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സിലൂടെ എന്നിവയിലൂടെ മെയ് 15 മുതല്‍ സ്ട്രീമിംഗ് നടക്കും. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, ഹബീബ് ഷാജഹാന്‍, മനൂപ് എലാംബ്ര എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ക്യാമ്പസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരുന്നു. സുപര്‍ണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്‍.ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്‍, ഫാഹിസ് ബിന്‍ റിഫാഹി, മനൂപ് എന്നിവരും ചിത്രത്തിലുണ്ട്.
സജില്‍ മമ്പാട് ചിത്രം ‘ഡര്‍ബി’ ഒടിടിയില്‍
