വോട്ടെണ്ണലിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. 92 സീറ്റുകളിൽ യുഡിഎഫും 45 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം റൌണ്ടിലും പിന്നിൽ. അവിടെ അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു. പറവൂരിൽ വി ഡി സതേശനും ഹരിപ്പാട് രമേശ് ചെന്നിത്തലയും ആലുവയിൽ അൻവർ സാദത്തും മുന്നിൽ.
ആദ്യമണിക്കൂറിൽ 92 സീറ്റിൽ ലീഡ് പിടിച്ച് വിജയിന്റെ ടിവികെ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ തുടക്കത്തിൽ നടൻ വിജയിന്റെ ടിവികെ. 234 മണ്ഡലങ്ങളിൽ 92 ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.
കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് പി കെ കൃഷ്‌ണദാസ്
ശുഭപ്രതീക്ഷയിലാണെന്നും കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻഡിഎ ലേബലിൽ വിജയിക്കും, നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും, കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.ഭ രണത്തിൽ ബിജെപി നിർണായക ശക്തിയാകും നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ബിജെപിക്ക് ലീഡിൽ മുൻതൂക്കം
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎക്ക് മുൻതൂക്കം. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 124 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്. മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളിൽ ബിജെപി തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് വിവരം.
പിണറായി വിജയൻ അടക്കം14 മന്ത്രിമാർ പിന്നിൽ
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പിണറായി വിജയൻ അടക്കം14 മന്ത്രിമാർ പിന്നിൽ. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, […]
പ്രഭാത വാര്‍ത്തകള്‍ മേയ് 4, തിങ്കള്‍
വിജയപ്രതീക്ഷയില്‍ യുഡിഎഫ്, തുടര്‍ഭരണമെന്ന് എല്‍ഡിഎഫ്, മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി. ജനവിധിക്കിനി കാത്തിരിക്കേണ്ട. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടു മുതല്‍. പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയ്ക്ക് ശേഷം വോട്ടുയന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. വൈകുന്നേരം അഞ്ചോടെ മാത്രമേ ഫലം പ്രഖ്യാപിക്കൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. 15,465 ഉദ്യോഗസ്ഥരാണു വോട്ടെണ്ണുക. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. കേരളത്തില്‍ 79.70 […]
രാത്രി വാർത്തകൾ
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. . കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ, വിജയപ്രതീക്ഷയിൽ യുഡിഎഫ് നേതൃത്വം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പന്തലൊരുക്കിയും ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിയും കോൺഗ്രസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എക്സിറ്റ് പോൾ ഫലങ്ങളും താഴെത്തട്ടിലെ […]
എൽ.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
എൽ.പി.ജി സിലിണ്ടർ വില കൂട്ടിയതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച് 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്നും ഇത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്നും മുഖ്യമന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .
പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം
പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം പിടിക്കുമെന്ന് ഉറപ്പാണെന്നാണ് കോൺഗ്രസ് […]
ഇടതുമുന്നണി തുടർഭരണം നേടുമെന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ
ഇടതുമുന്നണി തുടർഭരണം നേടുമെന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. കെപിസിസി ആസ്ഥാനത്ത് പന്തലിട്ടെങ്കിൽ അവരാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആദ്യമായല്ല മണ്ഡലത്തിലേക്ക് പോകുന്നതെന്നും എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. ബേപ്പൂരിൽ പി […]
