Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുനലൂരിൽ മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി

കൊല്ലം പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞു. സംഭവത്തെകുറിച്ച് സമിതി നേരിട്ട് അന്വേഷിക്കുമെന്നും ലിവിംഗ് വാട്ടേഴ്സ് സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടാകുമെന്നും  സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് മൊഴി എടുക്കുമെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞു. കേസിൽ സ്ഥാപനത്തിലെ പാചകക്കാരനായ ലൈജ, വാർഡൻ ടോം എന്നിവർ അറസ്റ്റിലായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരളത്തിൽ പല സ്ഥലങ്ങളിലും ഇക്കഴിഞ്ഞ ദിവസവും ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ട്രംപ്

ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ഇറാൻ മനുഷ്യരാശിക്കും ലോകത്തിനും ചെയ്ത കാര്യങ്ങൾക്ക് അവർ ഇനിയും വലിയ വില നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണം പുനരാരംഭിച്ചേക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി

സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ. 2011 മുതൽ കേരള നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ.ചാത്തുക്കുട്ടിയാണ് വിഷയം പരാതിയായി ഉന്നയിച്ചിരിക്കുന്നത്. സത്യവാങ്മൂലത്തിൽ നോട്ടറി സ്റ്റാമ്പല്ല ഉപയോഗിച്ചതെങ്കിൽ നിയമസാധുതയില്ലെന്നാണ് അദേഹം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, വി‌ ഡി സതീശൻ ഉൾപ്പെടെ നിരവധി സ്ഥാനാർഥികൾ സത്യവാങ്മൂലത്തിൽ അഡ്‌ഹെസീവ് സ്റ്റാമ്പാണ് ഉപയോഗിച്ചിരിക്കുന്നത്.  നോട്ടറി സ്റ്റാമ്പുകൾക്ക് പകരമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റാമ്പ് ആക്ടിന് വിരുദ്ധമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 3, ഞായര്‍

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തില്‍ 15,465 ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. തമിഴ്നാട്, ബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെയാണ്. രാവിലെ പത്താകുമ്പോഴേക്കും ഫലസൂചകങ്ങള്‍ അറിയാം. വോട്ടെണ്ണുന്ന നാളെ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ, പിന്നീടു ജില്ലാ കളക്ടര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു 200 മീറ്റര്‍ പരിധിയില്‍ മാത്രമാക്കി. […]

Posted inലേറ്റസ്റ്റ്

ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിൽ, ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്.

Posted inലേറ്റസ്റ്റ്

പശ്ചിമബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരൂന്നൂറിലധികം നിരീക്ഷകരെ അയച്ചു

പശ്ചിമബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരൂന്നൂറിലധികം നിരീക്ഷകരെ അയച്ചു . കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മേൽനോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂൽ കോൺ​ഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. വോട്ടെണ്ണൽ ദിനത്തിൽ ബംഗാളിൽ എന്തു നടക്കും എന്ന ആശങ്കകൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. വോട്ടെണ്ണൽ നടപടികൾ സു​ഗമവും സുതാര്യവുമാക്കാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാളിലേക്ക് അയച്ചത്. 165 വോട്ടെണ്ണൽ നിരീക്ഷകരെയും, 77 പോലീസ് നിരീക്ഷകരെയുമാണ് ഇന്ന് അധികമായി അയച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ആറന്മുള, അടൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം, കോന്നി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ്റേതാണ് ഉത്തരവ്.

Posted inലേറ്റസ്റ്റ്

വിധവ പെന്‍ഷൻ ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു

വിധവ പെന്‍ഷൻ ആവശ്യത്തിനായി എത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം നടന്നത്. നഗരസഭയിലെ റവന്യു ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് കൈയ്യില്‍ കടിയേറ്റത്. വിധവ പെന്‍ഷന്‍റെ അപേക്ഷയുമായി വന്നപ്പോള്‍ പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

Posted inലേറ്റസ്റ്റ്

ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടത്തിൽപ്പെട്ട് കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും […]