2026 മോഡല്‍ സ്‌കോഡ കോഡിയാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 37 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഈ രണ്ടാം തലമുറ കോഡിയാക്കിന് പുതിയ അപ്‌ഡേറ്റിലൂടെ അഡാസ് ഫീച്ചര്‍ കൂടി ലഭിച്ചു. ഫോക്‌സ്വാഗണ്‍ വാഹനങ്ങളിലേതിന് സമാനമായാണ് അഡാസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുറംമോടിയിലും ഇന്റീരിയര്‍ ഡിസൈനിലും മാറ്റങ്ങളൊന്നുമില്ല. സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഏറോ-എന്‍ഹാന്‍സ്ഡ് വീലുകള്‍, കണക്റ്റഡ് ടെയില്‍ ലാമ്പ് എന്നിവ ഇതിലുമുണ്ട്. 201 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കോഡിയാക്കിനുള്ളത്. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമുണ്ട്. ‘ലോഞ്ച്’ വേരിയന്റിന്റെ വിലയില്‍ 3 ലക്ഷം രൂപയുടെ കുറവുണ്ടായപ്പോള്‍, സ്പോര്‍ട്ട്‌ലൈന്‍, എല്‍&കെ വേരിയന്റുകള്‍ക്ക് യഥാക്രമം 1 ലക്ഷം രൂപയും 50,000 രൂപയും വര്‍ദ്ധിച്ചു.
2026 മോഡല്‍ സ്‌കോഡ കോഡിയാക് വിപണിയില്‍
