കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം. കോട്ടൂർ സ്വദേശിയായ 9കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോഗം പിടിപെട്ടെന്നാണ് നിഗമനം.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം
