7 10

ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ ഒരു ദിവസത്തില്‍ 160 മിനിറ്റ് നടന്നാല്‍ മതി. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് സമീപകാലത്ത് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോട്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാര്‍ഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വര്‍ധിപ്പിക്കുന്നു. മധ്യവയസ്സു കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ എങ്കിലും കായികമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്. നടത്തം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ പതിവായി നടക്കുന്നത് ശരീരത്തെ വീക്കത്തില്‍ നിന്ന് സംരക്ഷിക്കും. ശരീര വീക്കം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *