നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ . ഷാഫി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്.അടിമകൾ ആയിട്ടുള്ള ജനങ്ങൾ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, വീട്ടിൽ ഇരുത്തേണ്ടവനെ വീട്ടിൽ തന്നെ ഇരുത്തും’, ‘ഗ്രൂപ് കളി മലബാർ മേഖലയിൽ ഏൽക്കില്ല ഡിയർ ഷാഫി’, ‘ഇനിയും ഗ്രൂപ് കളിച്ചു അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ജനങ്ങൾ തീരുമാനിക്കും നിങ്ങളുടെയൊക്കെ രാഷ്ട്രീയ ഭാവി’- എന്നിങ്ങനെ പോകുന്നു കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ. ഗ്രൂപ്പ് കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും കമൻ്റിൽ പലരും കുറിച്ചിട്ടുണ്ട്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ – എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.
നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ
