വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026 റിപ്പോർട്ട് പ്രകാരം 2020 മുതൽ 2023 വരെയുള്ള കാലയളവിൽ ലോകത്താകെ ഏകദേശം 2.21 കോടിയിലധികം മനുഷ്യർ കോവിഡ് രോഗം മൂലം മരിച്ചെന്ന ഞെട്ടിക്കുന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത് പ്രകാരം 70 ലക്ഷം പേർ കോവിഡ് രോഗബാധ മൂലം മരിച്ചെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. ഇതിന്റെ മൂന്നിരട്ടിയോളം മരണങ്ങൾ നടന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
2.21 കോടിയിലധികം മനുഷ്യർ കോവിഡ് രോഗം മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന
