കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അക്ഷരരൂപത്തില്‍ ആവിഷ്‌കരിച്ച് വായനാലോകത്തെ വിസ്മയിപ്പിച്ച മഹാസാഹിത്യകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. തിരക്കഥകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. സിനിമകള്‍ സംവിധാനം ചെയ്തു. ഭാഷയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. ഓരോ നിമിഷവും സര്‍ഗാത്മകതയ്ക്കായി സമര്‍പ്പിക്കുമ്പോഴും കുട്ടികളെ വാത്സല്യത്തോടെ പരിഗണിച്ചു. മികച്ച മൂന്നു കൃതികള്‍ അവര്‍ക്കായി രചിച്ചു. എം.ടി. എഴുതിയ ബാലസാഹിത്യ കൃതികളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന് ആരായിരുന്നു കുട്ടികള്‍ എന്നു പരിശോധിക്കുകയാണിവിടെ. എം.ടി. യെ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട കൃതി. ‘കുട്ടികളുടെ എം ടി’. ഡോ ഗോപി പുതുക്കോട്. ഇന്ത്യ ബുക്‌സ്. വില 100 രൂപ.
