ഫ്രാൻസിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധയെന്ന് സംശയം. യാത്രക്കാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് സംശയം ഉയർന്നിരിക്കുന്നത്. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ നിരീക്ഷണത്തിലാക്കി. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം ആയിരത്തിലധികം പേരെയാണ് ഫ്രഞ്ച് അധികൃതർ നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മരണപ്പെട്ടത് നോറോവൈറസ് മൂലമാണോ എന്നാണ് സംശയിക്കുന്നത്.90 വയസ്സുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. കൂടാതെ, 50 ഓളം യാത്രക്കാർ നോറോവൈറസിനോട് സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും അവർ അറിയിച്ചു.
ഫ്രാൻസിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധയെന്ന് സംശയം
