പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. രാജ്യവ്യാപകമായി മെയ് 14 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു.
പാൽ വില വർധിപ്പിച്ച് അമുൽ
