അസമിൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിന് സമാനമാകും ഇതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു
