Screenshot 2026 05 13 19 53 11 670 com.android.chrome edit

കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് . എഐസിസി വാർത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാർ​ഗെയും വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന. തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നു. അതേ സമയം, ആലുവ ദേശത്ത് വി.ഡി. സതീശന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മെല്ലെ മെല്ലെ പോയി തുടങ്ങിയിട്ടുണ്ട്. പ്രഖ്യാപനം നാളെ എന്ന് തന്നെ അവരോടും സൂചിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലെ പ്രവർത്തകരും പോയി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *