നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് പുതിയ എസ്യുവികള്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഒന്ന് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന, മിഡ്-സൈസ് എസ്യുവി ആയിരിക്കും. രണ്ടാമത്തേത് പ്രാദേശികമായി വികസിപ്പിച്ച ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ഇലക്ട്രിക് എസ്യുവി ആയിരിക്കും. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം ആയിരിക്കും ഇത്. നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പന കൈവരിച്ചതായി ഹ്യുണ്ടായ് അറിയിച്ചു. ഗ്രാമീണ മേഖലയിലെ വിപണി വിഹിതം റെക്കോര്‍ഡ് നേട്ടമായ 25 ശതമാനത്തില്‍ എത്തി. കൂടാതെ, സിഎന്‍ജി വാഹനങ്ങളുടെ വിഹിതം 18 ശതമാനമായി ഉയര്‍ന്നു. പൂനെയിലെ പ്ലാന്റില്‍ രണ്ടാം ഘട്ട വികസനത്തിന് ശേഷം പ്രതിവര്‍ഷം 70,000 കാറുകളുടെ അധിക ഉല്‍പ്പാദനം കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2030-ഓടെ ഇന്ത്യയിലെ മൊത്തം വാര്‍ഷിക ഉല്‍പ്പാദന ശേഷി 11.4 ലക്ഷം കാറായി ഉയരും.
രണ്ട് പുതിയ എസ്യുവികള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായ്
