ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദ് ബോയ്’യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂണ്‍ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രീമിയര്‍ ഈ മാസം കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു. മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയര്‍ കാന്‍സില്‍ നടക്കുക. ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാന്‍സില്‍ നടക്കുക. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. മലയാളം കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
