Posted inവിനോദം

‘അതിരടി’ ചിത്രത്തിലെ ലിറിക് വീഡിയോ

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’യുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഫെജോയും പൂര്‍ണിമ കണ്ണനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയത് വിഷ്ണു വിജയ് ആണ്. സുഹൈല്‍ കോയയുടേതാണ് വരികള്‍. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ […]

Posted inവിനോദം

സുരഭി ലക്ഷ്മി ചിത്രം ‘അവള്‍’ ഒടിടിയില്‍

സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അവള്‍’. ജയരാജ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മേയ് 1 മുതല്‍ മനോരമ മാക്‌സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നിരഞ്ജന അനൂപ്, കെപിഎസി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച […]

Posted inഓട്ടോമോട്ടീവ്

റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ച് മാരുതി സുസുക്കി

2026 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വില്‍പ്പന കൈവരിച്ച് മാരുതി സുസുക്കി. 2,422,713 യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു, അതില്‍ ആഭ്യന്തര വില്‍പ്പന 1,974,939 യൂണിറ്റുകളും കയറ്റുമതി 447,774 യൂണിറ്റുകളുമായിരുന്നു. 1,743,695 ദശലക്ഷം രൂപയുടെ റെക്കോര്‍ഡ് അറ്റ വില്‍പ്പന രേഖപ്പെടുത്തി, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20.2% വളര്‍ച്ച. അറ്റാദായം 144,454 ദശലക്ഷം രൂപയായി കൈവരിച്ചു, മുന്‍ വര്‍ഷത്തെ 142,976 ദശലക്ഷം രൂപ അറ്റാദായത്തില്‍ നിന്നാണ് ഈ വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 11.8% വര്‍ധനവോടെ […]

Posted inപുസ്തകങ്ങൾ

കോഹിനൂര്‍ മാലപൊട്ടിക്കല്‍

സങ്കീര്‍ണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്‌കാരമാണ് കോഹിനൂര്‍ മാലപൊട്ടിക്കല്‍. പ്രണയം, സൗഹൃദം, ചൂഷണം, പ്രതിരോധം, മരണം, പോരാട്ടം, അതിജീവനം തുടങ്ങി മനുഷ്യര്‍ പല സമയങ്ങളിലായി പല ഭാവങ്ങളില്‍ ആടിത്തീര്‍ക്കുന്ന ജീവിതപ്പകര്‍ച്ചകളെ അതിതീവ്രമായി പകര്‍ന്നുതന്ന് ഒരേ സമയം ഞെട്ടിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്ന പത്തു ചെറുകഥകള്‍ അടങ്ങിയ സമാഹാരം. അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘കോഹിനൂര്‍ മാലപൊട്ടിക്കല്‍’. അജിജേഷ് പച്ചാട്ട്. ഡിസി ബുക്‌സ്. വില 170 രൂപ.

Posted inആരോഗ്യം

വേനല്‍ക്കാല ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ

വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി അകമെ തണുപ്പ് കിട്ടാന്‍ നമ്മുടെ ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തണം. വേനല്‍ക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനല്‍ക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിന്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമർശിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ മികച്ച വിജയം നേടുമെന്ന് ഖർഗെ

കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും മല്ലികാർജുൻ ഖർഗെ. കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്നും, കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട് ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും, അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 30 വ്യാഴം

  എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനു ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫ് ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യന്‍ പിണറായി തന്നെയെന്നാണു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് സര്‍വെയില്‍ തെളിഞ്ഞെന്നും എല്‍ഡിഎഫിന് സാധ്യത ഉറപ്പിക്കുന്ന സര്‍വെ ഫലമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഐ.സി.എസ്.ഇ പത്താം ക്ലാസ്, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി

പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് എത്രയോ ദേശസാൽക്കൃത ബാങ്കുകൾ ഉണ്ട് അവിടെയൊന്നും പണം നിക്ഷേപിക്കാതെ അധിക പലിശ ലക്ഷ്യമിട്ടല്ലേ അവിടെ നിക്ഷേപിച്ചതെന്ന് നിക്ഷേപകരോട് സുപ്രീം കോടതി ചോദിച്ചു. അങ്ങനെ നിക്ഷേപം നടത്തിയവർ അതിന്റെ റിസ്‌ക് എടുക്കാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെയും നിക്ഷേപകരുടെയും ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം.

Posted inബിസിനസ്സ്

ഫെഡറല്‍ ബാങ്ക് 1,259 കോടി രൂപ അറ്റാദായം

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1,259 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വര്‍ധന. അറ്റ പലിശ വരുമാനം 33 ശതമാനം വര്‍ധിച്ച് 3,173 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 3.74 ശതമാനമായി വര്‍ധിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 5.78 ലക്ഷം കോടിയായി. മൊത്തം നിക്ഷേപം 5.41% വര്‍ധിച്ച് 3.13 ലക്ഷം കോടിയിലെത്തി. കാസ നിക്ഷേപം 8.26% വളര്‍ച്ചയോടെ 1,03,390.30 കോടി കടന്നു. എന്‍ആര്‍ (പ്രവാസി) […]