Untitled design 20250112 193040 0000

 

 

 

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്.

 

കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായ സഹാചര്യത്തിൽ കെ.സി. വേണു​ഗോപാൽ-കെ. സുധാകരൻ ​ഗ്രൂപ്പ് യോ​ഗം. കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടിലാണ് സംയുക്ത ഗ്രൂപ് യോഗം വിളിച്ചത്. ഒന്നിച്ചു പോകുന്നതിന്റെ ഭാഗമായാണ് നേതൃയോഗം വിളിച്ചത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ എസ് പക്ഷക്കാരാണെന്നും പറയുന്നു.

 

 

ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമെന്ന് കെ മുരളീധരൻ. ദീപ ദാസ് മുൻഷി വിളിച്ചെന്നും നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന് പിന്തുണയിൽ കോൺഗ്രസ് എംഎൽഎ മാർക്ക് നേരെ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ. നാദാപുരം എംഎൽഎ കെ.എ. അഭിജിത്തിനെ പ്രതിഷേധം അറിയിച്ച് പ്രവർത്തകർ. നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിർപ്പ് അറിയിച്ചത്. അതേസമയം, പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.

 

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി.

 

തെര‍ഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതാദ്യമായി കാവൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരസ്യ പ്രതികരണം. ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്നായിരുന്നു പിണറായിയുടെ മറുപടി. ദില്ലിയിൽ ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് പിണറായി ആദ്യമായി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

 

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. മുരളീധരനും കെ. സുധാകരനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. കെ.സി. വേണുഗോപാലിന് മുൻതൂക്കമുണ്ടെന്ന സൂചനകൾക്കിടെയാണ് ഈ നീക്കം. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

 

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചക്കിടെ രസകരമായ ട്രോൾ ഷെയർ ചെയ്ത് രാജീവ് ചന്ദ്രശേഖർ . പോസ്റ്റിൽ പറയുന്നത് സത്യമാണെന്നോ അല്ലെന്നോ തൽക്കാലം സ്ഥിരീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതാണ് ഈ വിഷയത്തിൽ തന്‍റെ പ്രതികരണം എന്നുമാണ് രാജീവ് ചന്ദ്രശേഖർ കുറിച്ചത്.

 

പുസ്തക വിവാദത്തിൽ പ്രതികരണവുമായി കെവി തോമസ്. പത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പുസ്തകം മുഴുവൻ വായിക്കണമെന്നും കെവി തോമസ് പറഞ്ഞു. പുസ്തകത്തിൻ്റെ ഒരു ഭാഗം മാത്രം വായിച്ചു വിമർശിക്കരുത്. പറഞ്ഞതെല്ലാം സത്യമാണ്. ഇത് ആദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ആഴ്ച പതിപ്പിൽ വന്നിട്ടുണ്ട്. തന്റെ ഡയറിയിൽ ഉള്ളതാണ് പുസ്തകത്തിലും ഉള്ളതെന്നും കെവി തോമസ് പറഞ്ഞു.

 

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ തുടങ്ങിയ മുൻ കെപിസിസി അധ്യക്ഷന്മാരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചത്. തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയാണ് അറിഞ്ഞതെന്ന് വി എം സുധീരൻ വ്യക്തമാക്കി.

 

കെപിസിസി മുൻ അധ്യക്ഷന്മാരെയും തിരുവഞ്ചൂരിനെയും ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു . വർക്കിംഗ് പ്രസിഡന്‍റുമാരുമായും നാളെ ചർച്ച നടത്തും. ഘടകകക്ഷി നേതാക്കളുമായി വീണ്ടും സംസാരിക്കാനും തീരുമാനമായിട്ടുണ്ട്. നേതൃത്വം വിളിച്ചു, ഞാൻ പോകുന്നു, പോകേണ്ടത് ബാധ്യതയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

 

തുടർഭരണം നഷ്ടമായതിനെ തുടർന്ന് പിണറായി വിജയൻ തിരുവനന്തപുരത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു. ക്ലിഫ് ഹൗസിൽ നിന്നും ചിന്ത ഫ്ലാറ്റിലേക്കും മാറിയ ശേഷമാണ് ഈ പുതിയ വീടുമാറ്റം. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും തോൽവിയുടെ കൂട്ടുത്തരവാദിത്തം സംബന്ധിച്ച പാർട്ടി നിലപാടും വാർത്തയിൽ പരാമർശിക്കുന്നു.

 

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വരുന്ന 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പതിനാലാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ചെട്ടികുളങ്ങര ബൈക്കിടിച്ച് കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം. ചെട്ടികുളങ്ങര ചെറുകരതെക്കതിൽ ചെല്ലപ്പൻ നായർ (82), ഫെഡറൽ ബാങ്ക് ജീവനക്കാരനായ പത്തിയൂർ മങ്ങാട്ടുശേരിൽ കെ എസ് അനന്തൻ (26) എന്നിവരാണ് മരിച്ചത്.

 

സ്കൂളിൽ നിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് കടന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. ഷൈജു (30) എന്ന ഹെൽമെറ്റ് ഷൈജു ആണ് അറസ്റ്റിലായത്‌. പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാസം 20-നാണ് മോഷണം നടന്നത്.

 

കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. മികച്ച പ്രവർത്തനം നടത്തിയിട്ടും നേരിട്ട പരാജയത്തിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും, ബംഗാളിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്നും എം എ ബേബി പറഞ്ഞു.

 

കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ. വോട്ട് ചോർച്ച ആശങ്കാജനകമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്ത് അവസാനം ആലപിച്ചതിനെതിരെയും കൗണ്‍സിലിൽ പ്രമേയം പാസാക്കി.

 

നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ വലിയ വിമർശനമാണ് നടത്തുന്നത്. യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണ് മോദി സർക്കാർ എന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

 

യാത്രക്കാർക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ യാത്ര തുടരാം. ദില്ലി-എൻസിആറിലെ ആദ്യ ബാരിയർ ലെസ് ടോളിങ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ആദ്യ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) ടോളിങ് സംവിധാനം നടപ്പിലായത്.

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് എന്തുകൊണ്ട് വനിതാ പരിഗണിക്കുന്നില്ലെന്ന ചോദ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. രാഷ്ട്രീയത്തിൽ പരിചയസമ്പത്തുള്ള ഒട്ടേറെ സ്ത്രീകൾ വിജയിച്ചു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ വെറും രണ്ടോ മൂന്നോ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

 

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്. മുതിർന്ന നേതാക്കളുടെ വീടുകളിൽ വിജയ് സന്ദർശനം നടത്തി. സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിലെ ജീവനക്കാരായ സ്ത്രീകൾ വിജയ് യുടെ അടുത്തെത്തി വിസിലിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞു. വിജയ് അവർക്ക് നന്ദി പറയുകയും ചെയ്തു.

 

ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തി. ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിച്ചേക്കും. മെയ് 12 ചൊവ്വാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സിബിഎസ്ഇ പ്ലസ്ടു ഫലം ഉടൻ ഉണ്ടാകുമെന്ന് ഡിജിലോക്കർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്.

 

പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും എണ്ണ വില വർധിച്ചേക്കും. എണ്ണക്കമ്പനികളുടെ നഷ്ടം ഒരുലക്ഷം കോടി കടന്നതിനാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെയും ഗാർഹിക എൽപിജിക്ക് 50 രൂപ വരെയും വില വർധിപ്പിക്കാൻ കേന്ദ്രം അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.

 

 

രാജ്യത്ത് നിലവിൽ എൽപിജി, ഇന്ധന ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എൽപിജിയും സ്റ്റോക്കുണ്ടെന്ന് മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നൽകിയത് ജാഗ്രതക്കുള്ള സന്ദേശം മാത്രമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നുവെന്നും വില വര്‍ധനക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്മതം മൂളുമെന്നുമാണ് എണ്ണക്കമ്പനി അധികൃതരുടെ പ്രതീക്ഷ.

 

തമിഴ്നാട് നിയമസഭ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാഞ്ഞത്.

 

ഹരായാനയിൽ ഗുരുഗ്രാമിലെ സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ നടുക്ക് വീണ്ടും വൻ ഗർത്തം. സുഭാഷ് ചൗക്കിന് സമീപാണ് സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ പ്രധാന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത്. ഏകദേശം 15 അടിയോളം താഴ്ചയുള്ള ഗ‍ർത്തമാണ് രൂപപ്പെട്ടത്. ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതിലുള്ള വീഴ്ചയാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമെന്നാണ് നിഗമനം

 

തമിഴ്‌നാട്ടിൽ ടി വി കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത പിളർപ്പ്. 30 എംഎൽഎമാരുടെ പിന്തുണയോടെ എസ് പി വേലുമണിയെ ഒരു വിഭാഗം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തപ്പോൾ, 17 പേരുടെ പിന്തുണയുള്ള എടപ്പാടി പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്താൻ പാടുപെടുകയാണ്.

 

തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തമിഴക വെട്രി കഴകം (ടിവികെ) മുതിർന്ന നേതാവായ ജെസിഡി പ്രഭാകറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തിരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്. തുറയൂർ എംഎൽഎ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.

 

തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴക നേതാവുമായ വിജയ് സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും അവകാശപ്പെടുന്ന കുട്ടിക്കാലത്തെ ദാരിദ്ര്യവും കഷ്ടപ്പാടും പൊള്ളത്തരമെന്ന വാദവുമായി സഹപാഠി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനു ജോസഫാണ് വിജയ് നടത്തിയ ദാരിദ്ര്യം സംബന്ധിയായ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.

 

ആം ആദ്മി പാർട്ടി (എഎപി) ക്ക് വീണ്ടും തിരിച്ചടിയായി ബിജെപിയിലേക്ക് കൂടുമാറ്റം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിൻ്റെ കസിൻ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവ‍ർ ചേർന്നാണ് ഗ്യാൻ സിങ് മന്നിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

 

യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാൻ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

 

 

ഹാൻ്റ വൈറസ് രോ​ഗം റിപ്പോ‍ട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് കൂടി രോ​ഗം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനായ യാത്രക്കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളെ കപ്പലിൽനിന്ന് ഒഴിപ്പിച്ച് അമേരിക്കയിലേക്ക് എത്തിക്കുകയാണ്.

 

 

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയ ഗോൾഡ് കാർഡ് പ്രോഗ്രാമിനോട് താൽപര്യം കാട്ടാതെ സമ്പന്നരും ഇമിഗ്രേഷൻ അഭിഭാഷകരും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന വിസ പ്രോഗ്രാമിൻ്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതായി അഭിഭാഷകർ പറയുന്നു.

 

മണ്ണിനടിയിലെ അവശിഷ്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസ് സ്പേസ് ഫോഴ്‌സിന്‍റെ നിരീക്ഷണത്തിലാണെന്നും ആരെങ്കിലും അതിന് അടുത്തേക്ക് പോകാൻ ശ്രമിച്ചാൽ അവരെ തകർക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ. മാധ്യമപ്രവർത്തക ഷെറിൽ അറ്റ്കിസണുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

 

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *