കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന ചർച്ച ഇന്ന് രാവിലെ 11.30 ന് നടക്കും. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, കെ സുധാകരൻ, വി എം സുധീരൻ, എം എം ഹസൻ തുടങ്ങിയ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സോണിയ ഗാന്ധിയും, എ കെ ആന്റണിയും നിലവിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നാണ് വിവരം. നാളെ തീരുമാനമുണ്ടായേക്കും.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന ചർച്ച ഇന്ന് നടക്കും
