കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി പി എം നേതൃത്വം സ്വീകരിച്ചത്. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ബേബി വ്യക്തമാക്കി. തോൽവി കൂട്ട് ഉത്തരവാദിത്വമാണ്. കേരളത്തിലെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. ഒരാള് മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമീപനം സി പി എമ്മിനില്ല. കൂട്ടായ ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളത്. തെറ്റ് തിരുത്തൽ ഉണ്ടാകുമെന്നും പാർട്ടിയിൽ നേതൃ മാറ്റം ഉണ്ടാകുമോ എന്ന് അപ്പൊ അറിയാമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
