Screenshot 2026 05 11 19 24 57 826 com.android.chrome edit

യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ഫുജൈറ തുറമുഖം വഴി ഒഴിപ്പിക്കാൻ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണയായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് വിഭാഗമാണ് വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി ‘ഫേക്ക് ന്യൂസ് അലേർട്ട്’ പുറപ്പെടുവിച്ചത്.മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ, വിമാനയാത്ര തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യൻ തൊഴിലാളികളെ കപ്പൽ മാർഗ്ഗം നാട്ടിലെത്തിക്കാൻ ഫുജൈറ തുറമുഖം ഉപയോഗിക്കാൻ ഇന്ത്യ യുഎഇയുമായി കരാർ ഒപ്പിട്ടുവെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ട്. ഈ വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം പങ്കുവെച്ചാണ് മന്ത്രാലയം ഇത് നിഷേധിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *