ഇന്ത്യയില്‍ ഹരിത ഊര്‍ജ മേഖലയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ആപ്പിള്‍. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനാകും ഈ തുക ചെലവിടുക. ഇന്ത്യയില്‍ നവ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലീന്‍ മാക്‌സ് എന്ന കമ്പനിയുമായി ചേര്‍ന്നാകും നിക്ഷേപം നടത്തുക. 150 മെഗാവാട്ട് ഹരിതഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്പനിയുടെ പരിസ്ഥിതി, വിതരണശൃംഖലാ വിഭാഗം വൈസ് പ്രസിഡന്റ് സാറാ ഷാന്‍ഡ് ലേര്‍ പറഞ്ഞു.
ഹരിത ഊര്‍ജ മേഖലയില്‍ 100 കോടി നിക്ഷേപിക്കാന്‍ ആപ്പിള്‍
