വിരമിച്ച സൈനികർക്കായി ഇന്ത്യൻ കരസേനയുടെ കീഴിലുള്ള സ്പിയർ കോർപ്സിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 1700 ഓളം വിരമിച്ച സൈനികരും അവരുടെ കുടുംബാഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. അരുണാചൽ പ്രദേശ് ഗവർണർ ലഫ്. ജനറൽ കെ ടി പട്നായിക് പരിപാടിയിൽ മുഖ്യാതിഥി ആയി. വിവിധ സേവനങ്ങളുടെ വിതരണവും കലാപരിപാടികളും നടന്നു.
റഷ്യൻ മിസൈൽ എത്തുന്നു ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്താകാൻ
റഷ്യൻ മിസൈൽ എത്തുന്നു ഇന്ത്യൻ വ്യോമ സേനയ്ക്ക് കരുത്താകാൻ . നാലാമത്തെ എസ് 400 മിസൈൽ മെയ് ആദ്യത്തോടെ രാജ്യത്ത് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് മാസം ആദ്യം റഷ്യയിൽനിന്ന് മിസൈൽ ഇന്ത്യയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ എസ് 400 മിസൈൽ സംവിധാനം ഇന്ത്യൻ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 2018 ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി ഒപ്പുവെച്ച അഞ്ച് ബില്യൺ […]
പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം
പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിത ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാർലമെൻറിൽ കണ്ടപ്പോൾ തരൂർ കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന അർത്ഥം വരുന്ന രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താനെന്ന് ആരും പറയില്ലെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെങ്കിലും തനിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്നാണ് തരൂർ അർത്ഥമാക്കിയതെന്നും റിജിജു അവകാശപ്പെട്ടു. കിരൺ റിജിജുവിൻറെ വാദം തള്ളിയ തരൂർ താൻ ഒരു […]
‘ഓര്‍ഗനോനെ’ ഏറ്റെടുത്ത് സണ്‍ ഫാര്‍മ
ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനിയാണ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, യുഎസ് ആസ്ഥാനമായ ആഗോള മരുന്ന് കമ്പനി ‘ഓര്‍ഗനോനെ’ 1,175 കോടി ഡോളറിന് (ഏകദേശം 1.10 ലക്ഷം കോടി രൂപ) ഏറ്റെടുക്കുന്നു. രാജ്യത്ത് ഒരു ഫാര്‍മ കമ്പനി നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നായ അമേരിക്ക ആസ്ഥാനമായുള്ള മെര്‍ക്ക് എന്ന കമ്പനിയില്‍ നിന്ന് 2021-ലാണ് ഓര്‍ഗനോന്‍ ഒരു പ്രത്യേക കമ്പനിയായി വേര്‍പിരിഞ്ഞത്. കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ […]
പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ജിയോ
റിലയന്‍സ് ജിയോ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. സാധാരണ ഡാറ്റയ്ക്കും കോളിംഗിനും പുറമെ നിരവധി അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന 459 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. ഫോണില്‍ സിനിമ കാണാനും ഗെയിമുകള്‍ കളിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമായ പ്ലാനാണിത്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, കൂടാതെ 5 ജിബി ബോണസ് ഡാറ്റ എന്നിവയാണ് ഡാറ്റ വിഭാഗത്തില്‍ ലഭിക്കുക. 28 ദിവസം കാലാവധിയുള്ള പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പം സ്നാപ്ചാറ്റ് […]
‘അംശം’ ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 4-ാം സ്ഥാനത്ത്
സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ‘അംശം’. ഇപ്പോഴിതാ അക്‌സോമാനിയാക്കിന്റെ ഗാനമായ ‘അംശം’ ഗ്ലോബല്‍ വൈറല്‍ ചാര്‍ട്ടില്‍ 4-ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യന്‍ ഭാഷ ഗാനം ലോകവേദിയില്‍ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂര്‍വവും ശ്രദ്ധേയവുമാണ്. പ്രാദേശിക ഇന്ത്യന്‍ സംഗീതം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ‘അംശം’ ഇന്ത്യയിലും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരിക്കുകയാണ്. വൈറല്‍ സോങ്‌സ് ഇന്ത്യയില്‍ 4, ടോപ്പ് സോങ്‌സ് ഇന്ത്യയില്‍ 70, യുഎഇയില്‍ ടോപ്പ് 10 ലിസ്റ്റില്‍ 4 എന്നിങ്ങനെ മികച്ച […]
‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍ ‘ ചിത്രത്തിലെ ഗാനം
ഹോംലി മീല്‍സ്’, ‘ബെന്‍’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കല്‍ ചെയര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ അറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍ ‘എന്ന ചിത്രത്തിലെ ഗാനം പുറത്ത്. കോമഡി ഫാന്റസി ജോണറിലാണ് ചിത്രം എത്തുന്നത്. വിപിന്‍ അറ്റ്‌ലി എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് നിരഞ്ജന്‍ സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്. ചിത്രം ഉടനെ തന്നെ തിയറ്ററുകളിലെത്തും. വിപിന്‍ അറ്റ്ലി, സാജിദ് യഹ്യ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് […]
അയോണിക് വി അവതരിപ്പിച്ച് ഹ്യുണ്ടായ്
ഓള്‍ ഇലക്ട്രിക് മോഡലായ അയോണിക് വി ഓട്ടോ ചൈന 2026-ല്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്. ലോകത്തിലെ ഏറ്റവും വലിയ ഇ.വി വിപണിയില്‍ മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലിഫ്റ്റ്ബാക്ക് ശൈലിയിലുള്ള സെഡാന്‍ കമ്പനി മുമ്പ് പ്രദര്‍ശിപ്പിച്ച വീനസ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തത്കാലം ചൈനയില്‍ മാത്രമാകും ഹ്യുണ്ടായ് ഈ വാഹനം വില്‍ക്കുക. ഹ്യുണ്ടായിയുടെ പുതിയ ഇ.വി ഡിസൈന്‍ ശൈലിയായ ദി ഒറിജിന്‍ പിന്തുടര്‍ന്നാണ് അയോണിക് വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂപ്പെയ്ക്ക് സമാനമായ സ്ലീക്ക് രൂപം, പൂര്‍ണ എല്‍ഇഡി […]
ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി
വീണ്ടെടുപ്പിന്റെ കഥയാണ് ഒരു കാട്, ഒരു മല, രഹസ്യമായ ഒരു വഴി എന്ന നോവലെറ്റ് പറയുന്നത്. ലളിതമായ വാക്യങ്ങള്‍ വിന്യസിച്ചുകൊണ്ട് നിര്‍വ്വഹിച്ചിരിക്കുന്ന അതീവലളിതമായ ആഖ്യാനം. അപ്പോഴും അതൊരു ബാലസാഹിത്യകൃതിയുടെയും പരിസ്ഥിതിരാഷ്ട്രീയം സംസാരിക്കുന്ന നോവലിന്റെയും ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്നു. അങ്ങനെ ഇത് ഒരേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരാഖ്യാനമായി മാറുന്നു. വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന പരിസ്ഥിതിനോവല്‍. ‘ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി’. മൃദുല്‍ വി.എം. മാതൃഭൂമി. വില 102 രൂപ.
ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കും!
ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസമുണ്ടാകുന്നതാണ് ഇതിന്റെ കാരണം. സസെക്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി കണ്ടെത്തി. എല്ലാ ജീവികളുടെയും പ്രാഥമിക സെന്‍സറി രീതി കാഴ്ചയായതിനാല്‍ നമ്മുടെ ദൃശ്യ […]
