ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ‘ദി ഹണ്ടര്‍ ആന്തം’ പുറത്ത്. മോഹന്‍ലാലിന്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് ഒരുക്കിയിരിക്കുന്ന ഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാല്‍ സാദിഖും ഹനാന്‍ ഷായും എസ്‌വിഡിപിയും മുന്‍സും ചേര്‍ന്നാണ്. വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയും വിഘ്‌നേഷും എസ്‌വിഡിപിയും ചേര്‍ന്നാണ്. ആന്തം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിന്‍ എസ് കുമാറാണ്. മെയ് 28-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. കാട്ടാളനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് ഗാനം.
‘കാട്ടാളന്‍’ സിനിമയിലെ ‘ദി ഹണ്ടര്‍ ആന്തം’ പുറത്ത്
