2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 409.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 187.6 കോടി രൂപയായിരുന്നു. 118 ശതമാനം വളര്‍ച്ച. നാലാം പാദ വരുമാനം മുന്‍വര്‍ഷത്തെ 6,181.5 കോടി രൂപയില്‍ നിന്ന് 66.2 ശതമാനം വര്‍ധിച്ച് 10,274.9 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ വരുമാനം 68 ശതമാനം വര്‍ധിച്ച് 8,994 കോടി രൂപയായും, ലാഭം 97 ശതമാനം വര്‍ധിച്ച് 366 കോടി രൂപയായും ഉയര്‍ന്നു. നാലാം പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8,994 കോടി രൂപയും ലാഭം 366 കോടി രൂപയുമാണ്. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,157 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 807 കോടി രൂപയേക്കാള്‍ 43 ശതമാനം വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയിലെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 14 കോടി രൂപയില്‍ നിന്ന് 29 കോടി രൂപയായി ഉയര്‍ന്നു. ലൈഫ് സ്റ്റൈല്‍ ജുവലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ 131 കോടി രൂപ വരുമാനവും 3 കോടി രൂപ ലാഭവും നേടി.
കല്യാണ്‍ ജുവലേഴ്സ് ലാഭത്തില്‍ 97 ശതമാനം വര്‍ധന
