ഇന്ത്യ-ബ്രിട്ടന് സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ റേഞ്ച് റോവര്‍ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍. പൂര്‍ണമായി നിര്‍മിച്ച് ബ്രിട്ടനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറുകളുടെ വിലയില്‍ 75 ലക്ഷം രൂപവരെയാണ് കുറയുക. റേഞ്ച് റോവര്‍ എസ്.വി, റേഞ്ച് റോവര്‍ സ്പോര്‍ട്സ് എസ്.വി. എന്നിവയ്ക്കാണ് വിലക്കുറവിന്റെ നേട്ടം ലഭിക്കുക. ഇതനുസരിച്ച് റേഞ്ച് റോവര്‍ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടിയില്‍നിന്ന് 3.5 കോടിയായി കുറയും. റേഞ്ച് റോവര്‍ സ്പോര്‍ട്സ് എസ്.വി. വില 2.75 കോടിയില്‍നിന്ന് 2.35 കോടിയായും കുറയും. സ്വതന്ത്ര വ്യാപാരക്കരാറിന്റെ പുതിയ നികുതിഘടനയനുസരിച്ചാകും വിലയില്‍ മാറ്റം പ്രതിഫലിക്കുകയെന്നും കമ്പനി വ്യക്തമാക്കി.
