Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും, ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.

Posted inബിസിനസ്സ്

ആമസോണ്‍ നൗ ക്വിക്ക് കൊമേഴ്സില്‍ കൊച്ചിയും

ആമസോണ്‍ ഇന്ത്യ ക്വിക്ക് കൊമേഴ്സ് രംഗത്ത് കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ആമസോണ്‍ നൗ എന്ന പേരിലുള്ള സര്‍വീസ് രാജ്യത്തെ 100 സിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. കേരളത്തില്‍ നിന്ന് കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലക്നൗ, കൊച്ചി, അമൃത്സര്‍, വിശാഖപട്ടണം തുടങ്ങി രണ്ടാംനിര, മൂന്നാംനിര സിറ്റികളാണ് പ്രോജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2,800 കോടി രൂപ ഇതിനായി നിക്ഷേപിക്കും. ഡെലിവറി വേഗത്തിലാക്കാനായി 1,000 മൈക്രോ സെന്ററുകള്‍ സ്ഥാപിക്കും. കേന്ദ്രീകൃത വിതരണകേന്ദ്രത്തിന് പകരം ഇത്തരത്തിലുള്ള ചെറിയ കേന്ദ്രങ്ങളില്‍ നിന്നാകും ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ […]

Posted inടെക്നോളജി

ആന്ത്രോപ്പിക്കില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഗൂഗിള്‍

എഐ കമ്പനിയായ ആന്ത്രോപ്പിക്കില്‍ 10 ബില്യണ്‍ (1000 കോടി) ഡോളര്‍ ആദ്യഘട്ട നിക്ഷേപം നടത്താന്‍ ടെക് ഭീമനായ ഗൂഗിള്‍. 30 ബില്യണ്‍ (3000 കോടി) ഡോളര്‍ വരെ ഇനിയും നിക്ഷേപിക്കും. ഇതോടെ ആന്ത്രോപ്പിക്കിന്റെ വിപണിമൂല്യം 350 ബില്യണ്‍ ഡോളറാകും. ഗൂഗിള്‍ ക്ലൗഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ത്രോപ്പിക്കിന് അഞ്ച് ഗിഗാവാട്ട് കമ്പ്യൂട്ടിങ് ശേഷി നല്‍കും. ആന്ത്രോപ്പിക്കിലേക്ക് ഫണ്ട് ഒഴുകുന്നതിന് പിന്നില്‍ ക്ലോഡ് കോഡ് എഐ ടൂളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വാര്‍ഷിക വരുമാനം 30 ബില്യണ്‍ (3000 കോടി) […]

Posted inവിനോദം

അലോകയായി ഞെട്ടിക്കാന്‍ ഹിപ്സ്റ്റര്‍ ‘കാട്ടാളന്‍’ പുതിയ പോസ്റ്റര്‍

‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ‘കാട്ടാളന്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഹിപ്സ്റ്റര്‍ പ്രണവ് രാജിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അലോക എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസം വേള്‍ഡ് വൈഡ് റിലീസിനെത്തും. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍. ഹനാന്‍ ഷാ, ബേബി ജീന്‍, പാര്‍ത്ഥി തിവാരി, […]

Posted inവിനോദം

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഉയിര്‍’ ഫസ്റ്റ്ലുക്ക്

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഉയിര്‍’ സിനിമയുടെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. റോഷന്‍ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ കെ. മേനോനും ഷാജി മാറാടും ചേര്‍ന്നാണ്. ബൈജു സന്തോഷ് ഒരു മുഴുനീള കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി […]

Posted inഓട്ടോമോട്ടീവ്

നഗരയാത്രകള്‍ക്കായി ഡിസൈന്‍ ചെയ്ത ബജാജ് സി25

നഗരയാത്രകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത മോഡലാണ് ബജാജ് സി25. സ്‌റ്റൈലിനും പ്രയോഗികതയ്ക്കും ഊന്നല്‍ നല്‍കിയാണ് സി25 വരുന്നത്. ഡിസൈന്‍, വില, റേഞ്ച്, യൂട്ടിലിറ്റി ഈ നാലു കാര്യങ്ങളിലും മിനിമലിസ്റ്റിക് ലൈനാണ് ചേതക്കിന്. 2.5 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററിയിലൂടെ, സി25 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 113 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ദൈനംദിന നഗരയാത്രകള്‍ക്ക് ഏറെ അനുയോജ്യം. രണ്ടര മണിക്കൂറിനുള്ളില്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതുകൊണ്ട്, ഇത് ദിവസേനയുടെ യാത്രകള്‍ നല്ലൊരു ചോസ് ആണ്. പ്ലാസ്റ്റിക്കിനു പകരം […]

Posted inപുസ്തകങ്ങൾ

ഒറ്റ അക്ഷരത്തില്‍ ഒരു പാട്ട്

ചിത്രകല, കവിതയ്ക്കു നിറങ്ങള്‍ നല്‍കുന്നു. ആ നിറങ്ങളില്‍ ഭാവനയുടെ നിലാവു ചേര്‍ത്തെഴുതുമ്പോഴാണ് അതു കവിതയാവുക. അഥവാ നിറങ്ങളാലാവിഷ്‌കരിക്കാനാവാത്ത, ഭാഷയാല്‍ മാത്രം വിടര്‍ത്താനാവുന്ന ഒരു നിലാവിന്റെ പേരാകുന്നു കവിത എന്നത്. അരുണയുടെ കവിതയില്‍ ഈ രണ്ടിന്റെയും സങ്കലിതസാന്നിദ്ധ്യമുണ്ട്; ചിത്രങ്ങളെക്കുറിച്ചെഴുതാത്തപ്പോഴും അത് ചിത്രങ്ങളെഴുതുന്നു. അരുണാ നാരായണന്‍ ആലഞ്ചേരിയുടെ ആദ്യ കവിതാസമാഹാരം. ‘ഒറ്റ അക്ഷരത്തില്‍ ഒരു പാട്ട്’. മാതൃഭൂമി. വില 44 രൂപ.  

Posted inആരോഗ്യം

തലച്ചോറിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ നൃത്തത്തിന് കഴിയും

തലച്ചോറിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ ഒരു ആശയവിനിമയ ഉപാധി കൂടിയാണ് നൃത്തമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ചുവടുകളും മനഃശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ഡാന്‍സ് സൈക്കോളജി. നൃത്തം ചെയ്യുന്നത് എങ്ങനെയാണ് നമ്മുടെ ചിന്താഗതിയെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതെന്നാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. നൃത്തം ചെയ്യുമ്പോള്‍ തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ ഒരേസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കും. സങ്കീര്‍ണമായ ചലനങ്ങള്‍ ചെയ്യുന്നത് ഏകോപനം, ബാലന്‍സ്, ദിശാബോധം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായുള്ള നൃത്തം തലച്ചോറില്‍ പുതിയ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ |ഏപ്രില്‍ 28, ചൊവ്വാഴ്ച

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി നടപ്പാക്കാനായില്ല. കെഎസ്ഇബി, പവര്‍ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി കിട്ടാനില്ല. രാത്രി അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. അതേസമയം സംസ്ഥാനത്ത് അപ്രാഖ്യാപിത ലോഡ്‌ഷെഡിംഗ് തുടരുകയാണ്. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ മരിച്ച നാലു പേരെക്കൂടി തിരിച്ചറിഞ്ഞു. ചിതറിത്തെറിച്ച ശരീരഭാഗങ്ങള്‍ ഡി എന്‍ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂര്‍ക്കര സ്വദേശി അഭിജിത്ത് (27), മനക്കൊടി […]