മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരിച്ച നാല് പേരെക്കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ഡി എൻ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ […]
വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച്ബിഷപ്പായ സാറാ മുല്ലല്ലിയും
വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച്ബിഷപ്പായ സാറാ മുല്ലല്ലിയും. പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ച് പ്രാർത്ഥന നടത്തി. ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവർണ താളുകളിൽ അടയാളപ്പെടുത്തുന്ന അതിപ്രധാനമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.140 കോടിയോളം വരുന്ന അംഗങ്ങളുള്ള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദത്തിലെത്തിയ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ. പരസ്‌ര […]
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരെക്കൂടി തിരിച്ചറിഞ്ഞു
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരെക്കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ഡി എൻ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്. […]
എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നു പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ
എൽഡിഎഫ് കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നു പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. 75 സീറ്റുകൾ എൽഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും എൻ എസ് മാധവൻ വിശദമാക്കുന്നത്. 2021ൽ എൺപത് സീറ്റുകളുമായി എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ എസ് മാധവൻ പ്രഖ്യാപിച്ചിരുന്നു.
ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ
ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ. പാർട്ടി അവരെ പാർലമെന്റ് അംഗങ്ങളാക്കി. എന്ത് കൊണ്ട് ഈ തീരുമാനമെടുത്തുവെന്ന് അവർക്ക് മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ എംപിയായ രാഘവ് ഛദ്ദയും ആറ് എംപിമാരും കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ഞെട്ടിച്ച തീരുമാനത്തിന് പിന്നാലെ ഛദ്ദയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
സംസ്കൃത സർവകലാശാലയിൽ ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് നൽകിയതായി കണ്ടെത്തി
സംസ്കൃത സർവകലാശാലയിൽ ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് നൽകിയതായി കണ്ടെത്തി.സാധാരണയായി സർവകലാശാലയുടെ അച്ചടി ജോലികൾ സർവകലാശാല പ്രസ്സിനെയോ സർക്കാർ ഉടമസ്ഥതയിലുള്ള സി-ആപ്റ്റിനെയോ ആണ് നൽകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തെയാണ് അച്ചടിക്ക് നിയോഗിച്ചത്.കരാറോ ഔദ്യോഗിക ഉത്തരവുകളോ ഇല്ലാതെയാണ് പ്രസ്സ് അച്ചടി ജോലി ഏറ്റെടുത്തത്. അച്ചടിക്കായി അഡ്വാൻസ് തുക പബ്ലിക്കേഷൻ ഓഫീസർ ലിസി മാത്യു മുൻകൂട്ടി കൈപ്പറ്റിയതായും വിവരങ്ങളുണ്ട്. പ്രസ്സിനെതിരെ സർവകലാശാല പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും സർവകലാശാലയുമായി […]
നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി പിസി ജേക്കബ് പറഞ്ഞു.
ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സ്ഥാനാർത്ഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അറിയണമെന്ന് കാണിച്ച് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്.വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ കാണിച്ചതിനെതിരെ ആയിരുന്നു ഹർജി.വിശദമായ ഉത്തരവ് പിന്നീട് നൽകുമെന്ന് കോടതി പറഞ്ഞു. പെരമ്പൂർ – തിരുച്ചി ഈസ്റ്റ് പത്രികകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയ്ക്ക് കഴിഞ്ഞയഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
കുംഭമേളയിലെ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്‌റ്റേ ചെയ്തത്. പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പൊലിസിനോട് വിശദീകരണവും കോടതി തേടി. അതേസമയം വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയുടെ സഹോദരൻ്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മർദ്ദത്താൽ വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
