പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും സിപിഐയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യം ഇല്ലെന്നും ബിനോയ് വിശ്വം. സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസ്സങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന് ബിനോയ് വിശ്വം
