2025- 26 സാമ്പത്തികവര്‍ഷത്തില്‍ യാത്രാ വരുമാനത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്. 319.21 കോടി രൂപയാണ് നേടിയത്. 288.32 കോടിയാണ് മുന്‍ വര്‍ഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. 89.53 കോടി. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷന് രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 17.55 കോടി രൂപയുടെ വര്‍ധനവ്. സംസ്ഥാനത്ത് കൂടുതല്‍ വരുമാനമുള്ള മൂന്നാമത്തെ റെയില്‍വേ സ്റ്റേഷന് കോഴിക്കോട് ആണ്. 28.51 കോടിയില്‍ നിന്ന് 218.63 കോടി രൂപയാണ് നേടിയത്. ഏഴാം സ്ഥാനത്തായിരുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് 136.11 കോടി വരുമാനത്തിലൂടെ ആറാം സ്ഥാനത്തായി. 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ആലുവ പത്താം സ്ഥാനത്തു നിന്ന് ഒന്പതിലേക്കും കയറി. ചെങ്ങന്നൂര്‍, തിരുവനന്തപുരം നോര്‍ത്ത്, ഷൊര്‍ണൂര്‍ ജംങ്ഷന്, കായംകുളം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകള്‍ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. കാസര്‍കോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. 2024- 25 വര്‍ഷത്തെ കണക്കുപ്രകാരം കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളുടെ വരുമാനം 163 കോടിയാണ്.
വരുമാനത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം സ്റ്റേഷന്
