നിക്ഷേപകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പന വൈകില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഏതാണ്ട് 18,000 കോടി ഡോളര്‍ മൂല്യം കണക്കാക്കി 400 കോടി ഡോളറാണ് (ഏകദേശം 37,000 കോടി രൂപ) ജിയോ പ്ലാറ്റ്‌ഫോംസ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. സാധ്യമായാല്‍ ഇന്ത്യന്‍ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. നിലവില്‍ ജിയോയില്‍ 67.03 ശതമാനം ഓഹരിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. 2020ല്‍ കമ്പനിയുടെ 32.97 ശതമാനം ഓഹരികള്‍ മെറ്റ, ഗൂഗിള്‍, […]
പുതിയ വരിക്കാരെ കൂടുതല്‍ ചേര്‍ത്ത് വി മുന്നില്‍
വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി (വോഡഫോണ്‍ ഐഡിയ) വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 പുതിയ വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍ 21,927 വരിക്കാരുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം ഗ്രാമീണ മേഖലയില്‍ നിന്ന് 1,92,211 വരിക്കാരെയാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിന്ന് മാത്രം മാര്‍ച്ചില്‍ 27,082 വരിക്കാരെ കമ്പനി സ്വന്തമാക്കി. പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്‍സ്റ്റോപ് ഹീറോ, പകുതി […]
‘ലോക’യെ വെട്ടി ‘വാഴ 2’ കുതിപ്പ് തുടരുന്നു
കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ‘വാഴ 2’. കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരമാണ് വാഴ 2വിന്റെ നേട്ടം. കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക’യെ വെട്ടിയാണ് വാഴ 2വിന്റെ കുതിപ്പ്. കേരള ബോക്സ് ഓഫീസില്‍ ലോകയെ വാഴ 2 പിന്നിലാക്കിയിട്ടുണ്ടെങ്കിലും ആഗോള കളക്ഷനില്‍ ലോക തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ആഗോള കളക്ഷനിലും […]
പനോരമ സ്റ്റുഡിയോസിന്റെ ‘ഉന്മാദം’
പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മാണ സംരംഭത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രവുമാണ് ഇത്. ചിത്രം ഓഗസ്റ്റ് 7-ന് തിയറ്ററുകളില്‍ എത്തും. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് […]
ബിവൈഡി സീഗള്‍ ഈ വര്‍ഷം ലോഞ്ച് ചെയ്യും
ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബിവൈഡി സീഗള്‍ കാറിനായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ഇത് ലോഞ്ച് ചെയ്യും. ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 സ്‌കേറ്റ്ബോര്‍ഡിലാണ് സീഗള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 30 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് 305 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 38 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് 405 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാണ്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ശ്രേണിയും പ്രീമിയം അനുഭവവും സീഗള്‍ വാഗ്ദാനം ചെയ്യുന്നു. […]
ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍
നൂറ്റിയിരുപത്താറ് അദ്ധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐതിഹ്യമാലയോടൊപ്പം ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’കൂടി ചേരുമ്പോഴാണ് കേരളത്തിന്റെ കഥനപാരമ്പര്യത്തിന്റെ ബൃഹദ്രചന സമ്പൂര്‍ണ്ണമാവുകയുള്ളൂ. കേരളീയജീവിതത്തിന്റെ ഭൂതകാലത്തിലെ ദുരൂഹവും ഇരുളടഞ്ഞതുമായ ഊടുവഴികളിലൂടെ സഞ്ചരിക്കുവാനും ചരിത്രം അദൃശ്യമാക്കിയ മനുഷ്യരെ കണ്ടെടുക്കുവാനും നമ്മുടെ സംസ്‌കാര രൂപീകരണത്തിന്റെ നിയാമകസ്ഥലികള്‍ കണ്ടെത്താനും ഐതിഹ്യമാലയിലെ കഥകള്‍ സഹായിക്കും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചേര്‍ക്കപ്പെടാതെപോയ കഥകളുടെ സമാഹാരം. ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’. സത്യന്‍ കല്ലുരുട്ടി. മാതൃഭൂമി. വില 170 രൂപ.
രണ്ട് ദിവസത്തേക്ക് ഓട്‌സ് കഴിച്ചാല്‍ പോലും കൊളസ്‌ട്രോള്‍ കുറയും
വെറും രണ്ട് ദിവസത്തേക്ക് മാത്രം ഓട്‌സ് കഴിച്ചവരില്‍ പോലും കൊളസ്‌ട്രോള്‍ ഗണ്യമായ അളവില്‍ കുറഞ്ഞതായി ബോണ്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ കാലയളവിലേക്ക് പോലും ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഗുണപരമായ നേട്ടങ്ങള്‍ ആരോഗ്യത്തിലുണ്ടാക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ച ആളുകളെയാണ് പഠനവിധേയമാക്കിയത്. ഇവര്‍ക്ക് രണ്ട് ദിവസത്തേക്ക് മൂന്ന് നേരം 300 ഗ്രാം ഓട്‌സ് നല്‍കി. ഇതിനൊപ്പം പഴങ്ങളും പച്ചക്കറികളും ചെറിയ അളവില്‍ നല്‍കി. രണ്ട് ദിവസം നീണ്ട പഠനശേഷം […]
ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ ലയനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രിമാരായ നഫ്‌താലി ബെന്നറ്റും യാർ ലാപിഡും തങ്ങളുടെ പാർട്ടികളെ ലയിപ്പിച്ച് ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇരുവരും ഒന്നിച്ച സഖ്യം 2021-ൽ നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു. നഫ്‌താലി ബെന്നറ്റിന്റെ ബെന്നറ്റ് 2026 , യാർ ലാപിഡിന്റെ ദേർ ഈസ് എ ഫ്യൂച്ചർ എന്നീ പാർട്ടികൾ ലയിച്ച് ടുഗെദർ എന്ന പുതിയ പാർട്ടിയായി […]
പടന്നയിലെ ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം
എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദിൽ ഏപ്രിൽ 13 ന് നടന്ന ശൈശവ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ഇമാം. അന്വേഷണത്തിന് എത്തിയ ബാല വിവാഹ നിരോധന ഓഫീസറോടും ചൈൽഡ് അധികൃതരോടുമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പള്ളിക്കമ്മിറ്റി സെക്രട്ടറിയും പടന്ന പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന് എല്ലാം അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഇമാം സംസാരിക്കുന്ന വീഡിയോ ദൃശ്യം. താൻ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ […]
ആംആദ്മി പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം
ആംആദ്മി പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി.രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. ബിജെപിക്ക് 7 അംഗങ്ങള്‍ കൂടിയെത്തിയതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് ആപ് നല്‍കിയ കത്ത് ഇതോടെ അപ്രസക്തമായി.
