കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ എ ഐ സി സി നിരീക്ഷകരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ സി വേണുഗോപാലിനെ ആണ് പിന്തുണയ്ക്കുന്നത്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തര്‍ക്കങ്ങള്‍ വിജയത്തിന്റെ ശോഭ കെടുത്തുമെന്ന് മുസ്ലീലിഗിന്റെ വിലയിരുത്തല്‍. എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് ലീഗ് നിലപാട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് ഇന്നലെ നിലപാട് അറിയിച്ചിരുന്നു.
ദില്ലിയിലെത്തി മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്നും, കേരളത്തിലെ സാഹചര്യം ധരിപ്പിപ്പിച്ചതായും തരൂർ വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന് കെ മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട് ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്, ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ ചേരി തിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടുന്നത് തുടരുന്നു. കെസി വേണുഗോപാലിനും വിഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമായി ഫ്ലെക്സ് ബോർഡുകൾ ഉയരുകയാണ്. അതിനിടെ, കടുത്തുരുത്തിയിൽ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്തു പെട്രോൾ ഒഴിച്ചു.
മുഖ്യമന്ത്രി ആരെന്നതിൽ എംഎല്‍എമാരുടെ പിന്തുണ പ്രധാനമെന്ന് സണ്ണി ജോസഫ്. മറ്റ് ഘടകങ്ങളെക്കാൾ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും നേതാക്കൾ സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ 63 എംഎൽഎമാരിൽ 47 പേർ കെസി വേണുഗോപാലിന്റെ പേര് പറഞ്ഞെന്ന് കെസി പക്ഷത്തിന്‍റെ അവകാശവാദം. എന്നാൽ, 20ലേറെ പേരുടെ പിന്തുണ ഉണ്ടായെന്നാണ് വിഡി, ചെന്നിത്തല പക്ഷങ്ങൾ വിശ്വസിക്കുന്നത്. എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖര്‍ഗെയുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് കഥാകൃത്ത് ടി പത്മനാഭന്‍. താൻ ഇന്ത്യയിലെ പഴക്കം ചെന്ന കോൺഗ്രസുകാരനാണ് എല്ലാവരുമായും അടുത്ത ബന്ധം ഉണ്ട് എന്നാൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് കെ സി വേണുഗോപാലിനാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ലെന്നും ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റ്. കാസര്‍ഗോഡ് സ്വദേശി നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് കണ്ടെത്തല്‍.
കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. കേസിൽ ഇതുവരെ രണ്ട് പ്രതികൾ പിടിയിലായി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി.
മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. 1960 ബാച്ചിലെ ഉദ്യോഗസ്ഥന്‍. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് വിടവാങ്ങുന്നത്. സംസ്‌കാരം പിന്നീട് നടക്കും.
യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം. വ്യാഴാഴ്ച രാത്രി ഇറാനിൽനിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടനശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തകർത്തതിനെ തുടർന്നാണെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.
ഹിറ്റ് ചിത്രമായ ധുരന്ധറിന്റെ ഒന്നാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ചയാളോട് പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രത്തിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന എക്സ് ഉപയോക്താവിന്റെ വിമർശനത്തിനാണ് ഷമ പ്രതികരിച്ചത്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ.
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നറിയിപ്പ് നൽകിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.
ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ക്രൂ അംഗങ്ങളുടെ ആരോഗ്യവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ. അച്ചടക്കം കർശനമാക്കുന്നതിന്‍റെ ഭാഗമായി ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചത്.
