3 7

ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാമെന്ന് വിദഗ്ധര്‍. കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്നങ്ങളെ സൂചിപ്പിക്കാം. ഉറക്കത്തിന്റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. വൃക്ക തകരാറുള്ള ചില ആളുകള്‍ക്ക് ചില നിറങ്ങള്‍ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമോ റെറ്റിനയിലെ മാറ്റങ്ങള്‍ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങള്‍ സാവധാനത്തിലായിരിക്കും. വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ കാരണം കണ്ണുകളില്‍ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീര്‍വീക്കം, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക. വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകള്‍ സാധാരണയാണ്. എന്നാല്‍ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകള്‍ സ്ഥിരമായി കണ്ടാല്‍ രോഗനിര്‍ണയം നടത്തണം. കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *