Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 27, തിങ്കളാഴ്ച

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. രാത്രി 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. ലോഡ് കൂടുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏര്‍പ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കെഎസ്ഇബി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകണമെങ്കില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ രമേശ് ചെന്നിത്തലയെക്കുറിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ ഫീച്ചര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം ഏപ്രില്‍ 17നു

തൃശൂര്‍പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. പകല്‍പ്പൂരത്തിന്‍റെ മേളം പൂര്‍ത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തിയാണ് ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. ആചാരപ്പെരുമയില്‍ ദേശങ്ങള്‍ ഒന്നിച്ചപ്പോള്‍ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്തി. പൂര ദിനം ലോകത്തിനായി സമര്‍പ്പിക്കുമ്പോള്‍ പകല്‍പ്പൂര ദിനം ദേശത്തിനുള്ളതാണ്. അടുത്ത കൊല്ലം ഏപ്രില്‍ 17 നാണ് പൂരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ‎ വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാക്കണമെന്നും കെഎസ്ഇബി . പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ‎ ‎സംസ്ഥാനത്തെ […]

Posted inബിസിനസ്സ്

തീരുവയില്ലാതെ വ്യാപാരം നടത്താന്‍ ഇന്ത്യയും ന്യൂസീലന്‍ഡും

ഇന്ത്യ-ന്യൂസീലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തിലായതോടെ ഇന്ത്യയില്‍ നിന്നു കയറ്റിയയ്ക്കുന്ന എല്ലാ ഉല്‍പന്നങ്ങളും (8,284 ഇനങ്ങള്‍) തീരുവരഹിതമായി. കരാര്‍ പ്രാബല്യത്തിലായ ആദ്യ ദിവസം മുതല്‍ തന്നെ ന്യൂസീലന്‍ഡില്‍ നിന്നുള്ള 30% ഉല്‍പന്നങ്ങള്‍ക്കും തീരുവ പൂര്‍ണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ന്യൂസീലന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടം ഘട്ടമായി 9.06 ശതമാനമാകും. ഇന്ത്യയിലെ കര്‍ഷകരുടെയും വ്യവസായങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉല്‍പന്നങ്ങള്‍, സവാള, പഞ്ചസാര, […]

Posted inടെക്നോളജി

‘നോട്ടിഫിക്കേഷന്‍ ബബിള്‍സ്’ ഫീച്ചറുമായി വാട്സ്ആപ്പ്

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. ‘നോട്ടിഫിക്കേഷന്‍ ബബിള്‍സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ഫീച്ചറിലൂടെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് ഇടയില്‍ പോലും ചാറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ ട്രാക്കിങ് പ്ലാറ്റ്ഫോമായ വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, പുതിയ സംവിധാനം സ്‌ക്രീനില്‍ ഫ്ലോട്ടിങ് ഐക്കണുകളായി ചാറ്റുകള്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഒരു ബബിളില്‍ ടാപ്പ് ചെയ്താല്‍, ആപ്പ് പൂര്‍ണ്ണമായും തുറക്കാതെ തന്നെ ചെറിയ ചാറ്റ് വിന്‍ഡോയില്‍ നിന്ന് […]

Posted inവിനോദം

‘പേട്രിയറ്റ്’ ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിലെ ഗാനം

ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിയിലും വമ്പന്മാരുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തു വിട്ടിരിക്കുകയാണ്. മനുഷ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയുടെ ശബ്ദത്തിലാണെന്നതാണ് രസകരമായ വസ്തുത. മമ്മൂട്ടിയ്ക്കൊപ്പം പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിനായക് ശശികുമാരാണ് വരികളെഴുതിയിരിക്കുന്നത്. പേട്രിയറ്റ് […]

Posted inവിനോദം

ജയസൂര്യ ചിത്രം ‘മായന്‍’ മോഷന്‍ പോസ്റ്ററെത്തി

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ജിതിന്‍ കെ ജോസ്- ജയസൂര്യ ചിത്രം ‘മായന്‍’ മോഷന്‍ പോസ്റ്ററെത്തി. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുള്‍പ്പെടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലര്‍ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ […]

Posted inഓട്ടോമോട്ടീവ്

വെന്യു നൈറ്റ് എഡിഷന്‍ പുറത്തിറക്കി ഹ്യുണ്ടേയ്

ഹ്യുണ്ടേയ് ഇന്ത്യ വെന്യു നൈറ്റ് എഡിഷന്‍ പുറത്തിറക്കി. പുതിയ സ്‌പെഷ്യല്‍ എഡിഷന്റെ വില 9.70 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. കാഴ്ചയില്‍, വെന്യു നൈറ്റ് എഡിഷന്‍ ബ്ലാക്ക് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയര്‍ ഘടകങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു. മാറ്റ് ബ്ലാക്ക് ഹ്യുണ്ടേയ് ലോഗോകള്‍, റെഡ് ബ്രേക്ക് ക്യാലിപ്പറുകള്‍, എക്സ്‌ക്ലൂസീവ് നൈറ്റ് ബാഡ്ജിങ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഹ്യുണ്ടേയ് ഹേസല്‍ ബ്ലൂ മാറ്റ്, മിസ്റ്റിക് സഫയര്‍ മാറ്റ് എന്നീ […]

Posted inപുസ്തകങ്ങൾ

സന്തോഷത്തിന്റെ സമവാക്യങ്ങള്‍

സ്വയം ജീവിക്കാന്‍ മറന്നവരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നടത്തുന്ന മനോഹരമായ സെല്‍ഫ് ഹെല്‍പ്പ് പുസ്തകം. സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് വലിയ കാര്യങ്ങളില്‍ മാത്രം അല്ല ചെറിയ കാര്യങ്ങളില്‍പോലും സന്തോഷം കണ്ടെത്തണമെന്ന് എഴുത്തുകാരിയായ അശ്വതി സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വളരെ ലളിതമായ ഭാഷയില്‍ നമ്മോട് സംസാരിക്കുന്നു. ‘സന്തോഷത്തിന്റെ സമവാക്യങ്ങള്‍’. അശ്വതി ശ്രീകാന്ത്. ഡിസി ബുക്‌സ്. വില 248 രൂപ.