എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റ്. കാസര്‍ഗോഡ് സ്വദേശി നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് കണ്ടെത്തല്‍. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാര്‍ശ കത്ത് തയാറാക്കിയായിരുന്നു തട്ടിപ്പ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലും ഒപ്പും വച്ചുള്ള ലെറ്റര്‍പാഡുകളും പള്ളിക്കരയിലെ സണ്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റ്
