നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പുരയിടം കുഴിച്ച് തെളിവെടുപ്പ് നടത്തി. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നത്. സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞിരുന്നു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്
