തായ്വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന. ഇന്ന് രാവിലെ ആറ് മണിക്ക് 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്വാന് സമീപം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വിമാനങ്ങളിൽ 10 എണ്ണം തായ്വാൻ കടലിടുക്കിലെ അതിർത്തി രേഖയായ മീഡിയൻ ലൈൻ കടന്ന് തായ്വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചു.
തായ്വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന
