വിവിധ വകുപ്പുകളിൽ കൂട്ടത്തോടെ സ്ഥലം മാറ്റം. വിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ലോക്കൽ ഫണ്ട് ഓഡിറ്റ്,സ്റ്റാറ്റിറ്റിക്സ് വകുപ്പുകളിൽ ഉത്തരവിറങ്ങി. ഇടതു യൂണിയൻ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു. വികാസ്ഭവനിൽ സ്ഥലമാറ്റ ഉത്തരവ് കത്തിച്ചു.21 എൻ ജി ഒ യൂണിയൻ നേതാക്കളെ അധികാര മാറ്റത്തിന്‍റെ പേരിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റി എന്നാണ് പരാതി. എൻ ജി ഓ യൂണിയന്‍റെ നേതൃത്വത്തിൽ ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വിവിധ വകുപ്പുകളിൽ കൂട്ടത്തോടെ സ്ഥലം മാറ്റം
