ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.കെ.സി.വേണുഗോപാൽ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോൺഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു. കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു ഈ കോഴികൾ കാരണം നാട്ടിൽ ജനങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയുന്നില്ല കേസരി ലേഖനത്തെക്കുറിച്ച് അറിയില്ല ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൻറെ റിമോട്ട് കൺട്രോൾ 140 കോടി ജനം എന്ന് നരേന്ദ്ര മോദി
തൻറെ റിമോട്ട് കൺട്രോൾ 140 കോടി ജനം എന്ന് നരേന്ദ്ര മോദി .തനിക്ക് വേറെ റിമോട്ട് കൺട്രോൾ ഇല്ലെന്നും മോദി പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം. എന്നാൽ ഭൂപൻ ഹസാരികയെ പോലുള്ള മഹാൻമാരെ കോൺഗ്രസ് അപമാനിക്കുന്നത് സഹിക്കില്ല.ഹസാരികയ്ക്ക് ഭാരതരത്നം നല്കിയപ്പോൾ പാട്ടും നൃത്തവും നടത്തുന്നവർക്കാണ് ഭാരതരത്ന നല്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. അസമിലെ ദരാംഗിലെ റാലിയിലാണ് മോദിയുടെ പ്രതികരണം.
കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍
കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്. കിണർ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം.
ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്.
ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു. നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് […]
ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി നൽകിയ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി നൽകിയ അനുമതി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട് .ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ […]
വയനാട് കോൺഗ്രസിലെ വിവാദങ്ങളെ കുറിച്ച് ജില്ലാ നേതൃത്വത്തോട് വിവരം തേടി പ്രിയങ്ക ഗാന്ധി
വയനാട് കോൺഗ്രസിലെ വിവാദങ്ങളെ കുറിച്ച് ജില്ലാ നേതൃത്വത്തോട് വിവരം തേടി പ്രിയങ്ക ഗാന്ധി എം പി. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ , ഡിസിസി ട്രഷറർ എൻ.എം. വിജയൻ മകൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്.
നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസ്സാണെന്ന് ടിപി രാമകൃഷ്ണന്‍
നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസ്സാമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങൾ ശരിയായതു കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട് രാഹുലിന്‍റെ മാന്യതയുടെയും സംസ്കാരത്തിന്‍റേയും ഭാഗമായി അദ്ദേഹം തീരുമാനമെടുക്കണം ജനങ്ങളെ കബളിപ്പിക്കുന്ന വരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നു കോൺഗ്രസിന്റെ ജീർണ്ണ മുഖം വ്യക്തമാവുകയാണ്. ആ നിലപാടുകളിൽ നിന്ന് കോൺഗ്രസ്സാണ് മാറേണ്ടത് പാർലമെട്രി […]
ഇന്ത്യ-പാക് മത്സരത്തിനെതിരെ എതിര്‍പ്പ് രൂക്ഷം
ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമർശനം. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ പങ്കുചേർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാൾ പണത്തിന് വിലയുണ്ടോ ക്രിക്കറ്റ് മത്സരമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. പഹൽഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രംഗത്തെത്തി. അസം മുഖ്യമന്ത്രിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടും, എല്ലാവരോടും എനിക്ക് ഒരു ചോദ്യമുണ്ട്. പഹൽഗാമിലെ നമ്മുടെ 26 പൗരന്മാരുടെയും മതം ചോദിച്ച് വെടിവച്ച പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം ഒഴിവാക്കാൻ നിങ്ങൾക്ക് അധികാരമില്ലേ […]
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷവും മണിപ്പൂരിൽ തർക്കം തുടരുന്നു
മണിപ്പൂരിൽ സമാധാന ചർച്ചകളോട് വിയോജിക്കുന്ന നിലപാടിൽ കുക്കി മെയ്തെയ് സംഘടനകൾ. ഒരുമിച്ച് നിൽക്കാൻ സാഹചര്യമില്ലെന്ന് കുക്കി എംഎൽഎമാർ വ്യക്തമാക്കി. അതേസമയം കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് മോദിക്ക് നിവേദനം നൽകിയിരിക്കുകയാണ് ഏഴ് ബിജെപി എംഎൽഎമാർ. ക്യാംപുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് രണ്ടു പക്ഷത്തെയും സംഘടനകൾ പറഞ്ഞു. ഇന്നലെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മടങ്ങിയ ശേഷം ചിലയിടങ്ങളിൽ വനിത സംഘടനകൾ പ്രതിഷേധിച്ചു.
ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്ന് കെ സി വേണുഗോപാൽ
ആർഎസ്എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിർത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നും ഛത്തീസ്‌ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയി […]