6 39

ഒറ്റക്കാലില്‍ എത്ര നേരം വരെ ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ സാധിക്കും? അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ഹഫീസാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നു. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയില്‍ പ്രായനായ 1702 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്ന മധ്യ വയസ്‌കരിലും പ്രായമായവരിലും ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വര്‍ഷം വരെ ആയുസ് വര്‍ധിക്കാനുള്ള സാധ്യത 90 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നു. കണ്ണുകള്‍ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലില്‍ നില്‍ക്കാന്‍ കഴിയും എന്നതിനെ കണക്ക് കൂട്ടിയാണ് ആയുര്‍ദൈര്‍ഘ്യം പ്രവചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലില്‍ നില്‍ക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്. 50-60 വയസുള്ളവര്‍ 40 സെക്കന്റ് വരെ. 60-70 വയസുള്ളവര്‍ 20 സെക്കന്റ് വരെ. 70 മുകളില്‍ പ്രായമായവര്‍ 10 സെക്കന്റ് വരെ. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധി രോഗങ്ങള്‍, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *