കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്. കിണർ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം.
കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍
