Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില കുറച്ചു

ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി മഹീന്ദ്ര. മഹീന്ദ്ര എക്‌സ്‌യുവി 700 ന് 1,43,000 രൂപ വരെ വിലക്കുറവ് ലഭിച്ചു. കൂടാതെ, എസ്യുവിക്ക് 81,000 രൂപയുടെ അധിക ആനുകൂല്യങ്ങളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. അതായത്, മഹീന്ദ്ര എക്‌സ്‌യുവി 700 -ല്‍ വാങ്ങുന്നവര്‍ക്ക് മൊത്തം 2.24 രൂപ വരെ ലാഭിക്കാന്‍ കഴിയും. ജിഎസ്ടി വിലക്കുറവിനും അധിക ഓഫറുകള്‍ക്കും ശേഷം എസ്‌യുവി ഇപ്പോള്‍ 13.19 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡലായ സ്‌കോര്‍പിയോ എന്നിന് 1.45 […]

Posted inപുസ്തകങ്ങൾ

മായാപുരാണം

‘മായാപുരാണം’ കാര്‍ഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കര്‍ക്കശമായ ക്ഷേത്രഗണിതന്യായങ്ങള്‍ക്കപ്പുറത്ത് കാട്ടുപൂക്കള്‍ നിറഞ്ഞ പുല്‍മേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പല്‍തടാകങ്ങളും ഉര്‍വരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയില്‍ വേരാഴ്ത്തി നില്‍ക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ. നമുക്കറിയാവുന്ന യഥാര്‍ഥലോകത്തിന് ബദലായി ശക്തമായ സ്വപ്നലോകം നിര്‍മിക്കുക യാണ് ഈ കൃതി. ‘മായാപുരാണം’. പി സുരേന്ദ്രന്‍. എച്ച്&സി ബുക്‌സ്. വില 228 രൂപ.

Posted inആരോഗ്യം

ഒറ്റക്കാലിലെ ബാലന്‍സ് ആരോഗ്യത്തെ സൂചിപ്പിക്കുന്നു

ഒറ്റക്കാലില്‍ എത്ര നേരം വരെ ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ സാധിക്കും? അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ഹഫീസാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നു. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയില്‍ പ്രായനായ 1702 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്ന മധ്യ വയസ്‌കരിലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബാംഗ്ലൂർ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി

ബാംഗ്ലൂർ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം. കേസിലെ ഇരുപത്തിയെട്ടാം പ്രതിയായ താജുദ്ദീൻ 2009 ൽ അറസ്റ്റിലായതാണെന്നും 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്നും കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സാക്ഷി വിസ്താരം അടക്കം വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ വേഗത്തിൽ അന്തിമവാദം വിധി പറയണമെന്ന് നിർദേശിച്ചത്. കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ അബ്ദുൾ നാസർ മദനിക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും മറ്റും ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്ന് നിബന്ധന

വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്ന് പുതിയ നിബന്ധന. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. മുൻപ് വോട്ടർ ഐഡി നമ്പറും, ഏതെങ്കിലും ഫോൺ നമ്പറും നൽകിയാൽ അപേക്ഷകൾ അംഗീകരിക്കപ്പെടുന്ന സാഹചര്യമായിരുന്നു. എന്നാൽ വോട്ടർ പട്ടികയിലെ ക്രമക്കേട് രാഹുൽഗാന്ധി പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. മോഷണം പിടിച്ചശേഷമാണ് പൂട്ടുമായി ഗ്യാനേഷ് കുമാർ എത്തിയതെന്ന് രാഹുൽഗാന്ധി പരിഹസിച്ചു. .

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ശാന്താനന്ദയ്ക്കെതിരെ കേസെടുത്തു

പന്തളം ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് ശാന്താനന്ദ വിദ്വേഷ പ്രസംഗം നടത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതേ ആവശ്യത്തിൽ ലേയിൽ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക്, ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. അടുത്ത മാസം കേന്ദ്ര സർക്കാരും സമരക്കാരുമായി ചർച്ച നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്തമായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ. ബി എസ് സുനിൽകുമാറിനെ മാറ്റി  ഡോ.സി ജി ജയചന്ദ്രനെ പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തി. ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽ കുമാർ  മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു. ഗവേഷണ ആവശ്യം മുന്‍നിര്‍ത്തി വിടുതല്‍ നല്‍കണമെന്ന ആവശ്യം പരിഗണിച്ച് സുനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജം

കോൺഗ്രസ് മുന്‍ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതി വ്യാജമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനിയായ നടി വിഎസ് ചന്ദ്രശേഖരൻ ഉൾപ്പെടെ 7 പേർക്കെതിരെ പരാതി നൽകിയത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി കെഎം ഷാജഹാൻ

കെജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിനായി ഹാജരായി. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണം ഒരുക്കി. ആലുവയിലാണ് ചോദ്യം ചെയ്യൽ. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ പറയുന്നത്.