Posted inവിനോദം

ഗള്‍ഫില്‍ 7 മില്യണ്‍ ഡോളര്‍ പിന്നിട്ട് ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച നാലാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ 1 ചന്ദ്ര’. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫില്‍ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ചിത്രം ഗള്‍ഫില്‍ നിന്ന് 7 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. അതായത് 62 കോടി രൂപ. ഇതോടെ ഗള്‍ഫില്‍ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ലോക മാറിയിട്ടുണ്ട്. വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കിയാണ് ഗള്‍ഫില്‍ […]

Posted inഓട്ടോമോട്ടീവ്

ഹയാബുസ പുതിയ പ്രത്യേക പതിപ്പിറക്കി സുസുക്കി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി തങ്ങളുടെ ഇതിഹാസ ഹൈപ്പര്‍ബൈക്കായ ഹയാബുസയുടെ പുതിയ പ്രത്യേക പതിപ്പ് ആഗോള വിപണികളില്‍ അവതരിപ്പിച്ചു. ജനപ്രിയ ഹൈപ്പര്‍ബൈക്കിന്റെ ഈ സ്‌പെഷ്യല്‍ എഡിഷനില്‍, ഹയാബുസ ആകര്‍ഷകമായ നീല നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വെള്ള നിറത്തിലുള്ള ആക്‌സന്റുകളും ടാങ്കില്‍ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ എംബ്ലം നല്‍കിയിട്ടുണ്ട്. എക്സ്ഹോസ്റ്റ് മഫ്‌ലറിന് കറുത്ത ഫിനിഷുണ്ട്. സുസുക്കിയുടെ റേസിംഗ് ഡിഎന്‍എയെ ഓര്‍മ്മിപ്പിക്കുന്ന വര്‍ണ്ണാഭമായ, ക്രിസ്പ് വൈറ്റ് ആക്‌സന്റുകളുള്ള ശ്രദ്ധേയമായ ‘പേള്‍ വിഗര്‍ ബ്ലൂ’ ബോഡിവര്‍ക്കാണ് […]

Posted inപുസ്തകങ്ങൾ

വഴികള്‍ ദേശങ്ങള്‍ മനുഷ്യര്‍

യാത്രാജീനുകള്‍ സ്‌നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിന്റെ കഥയാണ് ഈ പുസ്തകം. കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേയതിരു പിടിച്ച്, കോറമാന്‍ഡല്‍ തീരംചുറ്റി, നോര്‍ത്ത് ഈസ്റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയല്‍രാജ്യത്തു കറങ്ങി…. അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങള്‍ ക്കൊപ്പം ഈ പുസ്തകം, ഇഴചേര്‍ന്ന ഒരു കുടുംബത്തിന്റെ സ്‌നേഹസങ്കീര്‍ത്തനം കൂടിയാണ്. ‘വഴികള്‍ ദേശങ്ങള്‍ മനുഷ്യര്‍’. ബോബി ജോസ്. മനോരമ ബുക്‌സ്. വില 370 […]

Posted inആരോഗ്യം

ജലദോഷം കൂടുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്യാം

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാമെന്നാണ്. ഏഴ് ദിവസം വരെ ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയാണ് ജലദോഷത്തിന്റെ ആദ്യ ലക്ഷണം. ഇതിന് പിന്നാലെ ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന എന്നിവ ഉണ്ടാകും. ജലദോഷം പനിയായോ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കോ പോകുന്നതിന് മുന്‍പ് തന്നെ ഇവയുടെ ലക്ഷണങ്ങളുടെ തീവ്രത ചില പൊടിക്കൈകളിലൂടെ തടയാനോ കുറയ്ക്കാനോ സാധിക്കും. ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ് ട്രംപെന്ന് നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ് ട്രംപ് എന്നും, ട്രംപ് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. നെതന്യാഹു പുകഴ്ത്തുന്നു. അതേസമയം, ബാത് യാമിലെ പുതിയ വിനോദ നടപ്പാതയ്ക്ക് നെതന്യാഹു ഡോണൾഡ് ട്രംപിന്റെ പേര് നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറാണെന്ന് ബിനോയ് വിശ്വം

തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും തിരുത്തിൽ പിടിവാശി ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം കെ ഇ ഇസ്മയിലിന് മുന്നിൽ വാതിൽ അടയ്ക്കില്ലെന്നും പക്ഷേ അത് അകത്ത് കയറ്റൽ അല്ല, വേദിയിൽ ഇരിക്കാൻ ഇസ്മയിലിന് യോഗ്യത ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷേ അവർ ഇവിടെ ഉണ്ട്. കെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് ഉടൻ കത്ത് നൽകും

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉടൻ കത്ത് നൽകും. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണ്. വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരാനാണ് സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ തന്നെ പേര് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സി. പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന  ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ  പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന്‍ നേടിയത്. 300 വോട്ടുമാത്രമാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നരേന്ദ്രമോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരിലെ ചുരാചന്ദ്പൂരി‌ൽ  സംഘർഷം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാ​ഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.