കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ ദില്ലിയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു. ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു […]
ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ
ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ. ചെക്ക് പോസ്റ്റുകളിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റൻഡും മതിയെന്നുമാണ് ഉത്തരവിട്ടത്.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തിരശ്ശീല വീണു
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തിരശ്ശീല വീണു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രചാരണം അവസാനിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. കെജ്രിവാളിന് ഇപ്പോഴും ഉള്ള നേരിയ മുൻതൂക്കം, ബജറ്റ് നിർദ്ദേശങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് മന്ത്രി ജോർജ് കുര്യൻ
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന പ്രതികരണത്തിൽ, മലക്കം മറിഞ്ഞ് മന്ത്രി ജോർജ് കുര്യൻ. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോർജ് കുര്യൻ ദില്ലിയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
ബിഐടിവി അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഒടിടിപ്ലേയുമായി സഹകരിച്ച് നൂതന ഇന്റര്‍നെറ്റ് ടിവി സേവനമായ ബിഐടിവി അവതരിപ്പിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. ഇന്ത്യയിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ചാനലുകള്‍ ഉള്‍പ്പെടെ 450ലധികം ലൈവ് ടിവി ചാനലുകള്‍ ഈ സേവനത്തിലൂടെ കാണാന്‍ സാധിക്കും. പുതുച്ചേരിയിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് രാജ്യവ്യാപകമായി ബിഐടിവി സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഭക്തിഫ്ലിക്സ്, ഷോര്‍ട്ട്ഫണ്ട്ലി, കാഞ്ച ലങ്ക, സ്റ്റേജ്, ഒഎം ടിവി, പ്ലേഫ്ലിക്സ്, ഫാന്‍കോഡ്, ഡിസ്ട്രോ, ഹബ്ഹോപ്പര്‍, റണ്‍ ടിവി തുടങ്ങിയ […]
ദുല്‍ഖര്‍ നായകനായ ‘കാന്ത’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സെല്‍വമണി സെല്‍വരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് […]
‘വൃഷഭ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂര്‍ത്തിയായത്. മോഹന്‍ലാലിനൊപ്പം സിനിമയുടെ അണിയറക്കാര്‍ പായ്ക്കപ്പ് ദിവസം കേക്ക് മുറിച്ച് ആഘോഷമാക്കി. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ അവസാനമായി. മോഹന്‍ലാലിനൊപ്പം മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും […]
സുസുക്കി ഇരുചക്രവാഹന വില്‍പ്പനയില്‍ വര്‍ധന
ഇന്ത്യന്‍ വിപണിയില്‍ സുസുക്കി ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ മാസം അതായത് 2025 ജനുവരിയില്‍ ആഭ്യന്തര വിപണിയില്‍ സുസുക്കി മൊത്തം 87,834 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചു. ഇക്കാലയളവില്‍ സുസുക്കി ഇരുചക്രവാഹന വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.10 ശതമാനം വര്‍ധനയുണ്ടായി. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2024 ജനുവരിയില്‍, ആഭ്യന്തര വിപണിയില്‍ മൊത്തം 80,511 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ സുസുക്കി വിറ്റഴിച്ചിരുന്നു. കയറ്റുമതിയുടെ കാര്യത്തിലും കഴിഞ്ഞ മാസം വന്‍ വളര്‍ച്ചയാണ് സുസുക്കി രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സുസുക്കി മൊത്തം 21,087 യൂണിറ്റ് […]
അഖേദ
നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്‌കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള്‍ കാണുന്നത്. ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍. ‘അഖേദ’. ഒ.എസ് പ്രിയദര്‍ശനന്‍. മാതൃഭൂമി. വില 263 രൂപ.
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം
പോഷകഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഉണക്കമുന്തിരി. ചര്‍മ സംരക്ഷണം മുതല്‍ ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ദിവസവും ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് സഹായിക്കും. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകള്‍ പരിഹരിക്കും. ചര്‍മം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിന്‍ എ, ഇ എന്നിവ ഇതിലുണ്ട്. വിശപ്പ് തോന്നാതിരിക്കാനും കൂടുതല്‍ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറല്‍ മധുരം ക്രേവിങ്‌സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത […]