Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. പാലക്കാട് ജില്ലയിൽ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം

കണ്ണൂർ തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം പരസ്യമായി. കഴിഞ്ഞ മാസം മണോളിക്കാവിലെ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിനായിരുന്നു സിപിഎം പ്രവർത്തകർക്കെതിരെ കേസ്. എന്നാൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന്‍റെ പേരിൽ  തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്ഐമാരായ  ടി.കെ.അഖിലിനും വി.വി.ദീപ്തിക്കും സ്ഥലം മാറ്റം കിട്ടി.ഇതേ തുടർന്ന്  ബുധനാഴ്ച ഇരുവർക്കും നൽകിയ യാത്രയയപ്പിൽ സേനയിലെ അമർഷം പരസ്യമായി. ഉപഹാരമായി നൽകിയ ഫലകത്തിലെ വരികളിൽ ചെറുത്തുനിൽപ്പിന്‍റെ പോരാട്ടത്തിൽ കരുത്തുകാട്ടിയവർക്ക് സഹപ്രവർത്തകരുടെ സ്നേഹാഭിവാദ്യമെന്ന് എഴുതിയായിരുന്നു  പ്രതിഷേധം. മണോളിക്കാവിൽ ഫെബ്രുവരി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി, കൊല്ലം ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയതിനാൽ ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .         ആശ വർക്കർമാരെയും അംഗൻവാടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ

ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനെന്ന് റിപ്പോർട്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശ കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത് അതിൽ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമാണ് ഇൻസെൻ്റീവ് ഉയർത്തേണ്ടതെന്നും എല്ലാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം. തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി.

Posted inബിസിനസ്സ്

പുതിയ റെക്കോഡിട്ട് സ്വര്‍ണവില, പവന് 66,480 രൂപ!

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറിച്ചില്ലെങ്കിലും ഈ വര്‍ഷം രണ്ട് തവണ കുറയ്ക്കുമെന്ന സൂചന നല്‍കിയതോടെ രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,056 ഡോളര്‍ കടന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണ വില പുതിയ റെക്കോഡിട്ടു. ഗ്രാം വില 20 രൂപ ഉയര്‍ന്ന് 8,310 രൂപയും പവന്‍ വില 160 രൂപ ഉയര്‍ന്ന് 66,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ച്ചയിലാണ്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,825 രൂപയിലാണ് വ്യാപാരം. ഇന്നലെ കുറിച്ച […]

Posted inടെക്നോളജി

ലയനം സാധ്യമാക്കി ട്രംപ്, വിസിനെ ഏറ്റെടുത്ത് ഗൂഗിള്‍!

സൈബര്‍ സെക്യുരിറ്റി കമ്പനിയായ വിസിനെ 32 ബില്യന്‍ ഡോളറിന്(ഏകദേശം 2.76 ലക്ഷം കോടി രൂപ) ഏറ്റെടുത്ത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണിത്. ക്ലൗഡ് സര്‍വീസ് മേഖലയില്‍ എതിരാളികളായ മൈക്രോസോഫ്റ്റും ആമസോണും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ഗൂഗിളിന്റെ നീക്കം. ക്ലൗഡ് കംപ്യൂട്ടിംഗ് സുരക്ഷാ സേവനങ്ങള്‍ വികസിപ്പിച്ച വിസിനെ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് വിസ് പ്രാരംഭ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടുതല്‍ തുക ഓഫര്‍ ചെയ്ത് ഗൂഗിള്‍ […]

Posted inവിനോദം

മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്‍’ ട്രെയ്ലര്‍

മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്‍’ ട്രെയ്ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി ഇന്നലെ രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലര്‍ പുറത്തുവന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്‌നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം […]

Posted inവിനോദം

‘കരുതല്‍’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദില്ലി സ്വദേശിനി ഐശ്വര്യ നന്ദന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ സിബി തോമസ്, സുനില്‍ സുഖദ, കോട്ടയം രമേശ്, ട്വിങ്കിള്‍ സൂര്യ, ആര്‍ ജെ സ്വരാജ്, തോമസുകുട്ടി അബ്രാഹം ,സ്റ്റീഫന്‍ ചെട്ടിക്കന്‍, റോബിന്‍ സ്റ്റീഫന്‍, ജോ സ്റ്റീഫന്‍, വിവീഷ് വി റോള്‍ഡന്റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാല്‍, ജോസ് കൈപ്പാറേട്ട്, ബെയ്‌ലോണ്‍ എബ്രഹാം, മോളി പയസ്, […]